HomeEntertainmentമലയാള സിനിമയെ കുറിച്ച് മോഹൻലാൽ; ഡാൻസിൽ പ്രചോദനം കമൽഹാസനെന്ന് ചിരഞ്ജീവി

മലയാള സിനിമയെ കുറിച്ച് മോഹൻലാൽ; ഡാൻസിൽ പ്രചോദനം കമൽഹാസനെന്ന് ചിരഞ്ജീവി

Published on

മലയാളസിനിമ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സമ്പന്നമാണെന്നും പുതിയ സംവിധായകരുടെ വരവോടെ കൂടുതൽ ശക്തി പ്രാപിച്ചെന്നും നടൻ മോഹൻലാൽ. മുംബൈയില്‍ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ ലെജന്‍ഡ്‌സ് ആന്‍ഡ് ലെഗസീസ് സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ

മലയാളസിനിമ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വളരെ സമ്പന്നമാണെന്നും പുതിയ സംവിധായകരുടെ കടന്നു വരവോടെ അത് കൂടുതൽ ശക്തിപ്പെട്ടെന്നും നടൻ മോഹൻ ലാൽ പറഞ്ഞു.

മുംബൈയില്‍ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ ലെജന്‍ഡ്‌സ് ആന്‍ഡ് ലെഗസീസ്, ദി സ്‌റ്റോറീസ് ദാറ്റ് ഷേപ്പ്ഡ് ഇന്ത്യാസ് സോള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു പാൻ ഇന്ത്യൻ താരം

ബോളിവുഡ് താരം അക്ഷയ് കുമാറായിരുന്നു മോഡറേറ്റർ. ഇന്ത്യന്‍ സിനിമയുടെ ബൗദ്ധിക ആത്മാവെന്നാണ് മലയാള സിനിമയെ അക്ഷയ് കുമാർ വിശേഷിപ്പിച്ചത്.

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി, നടിയും എംപിയുമായ ഹേമാ മാലിനി എന്നിവരും സംവാദത്തിൽ പങ്കെടുത്തു. അമിതാഭ് ബച്ചനും മിഥുൻ ചക്രവർത്തിയും കമലഹാസനും തനിക്ക് പ്രചോദനമായിരുന്നുവെന്ന് ചിരഞ്ജീവി പറഞ്ഞു

പ്രഗത്ഭരായ ഒരുപാട് സംവിധായകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മോഹൻലാൽ ഓർത്തെടുത്തു.

ആദ്യ കാലം മുതൽ മലയാളത്തിൽ കലാമൂല്യമുള്ള സിനിമകളും വാണിജ്യസിനിമകളും തമ്മിൽ നേർത്ത വ്യത്യാസമാണ് ഉണ്ടായിരുന്നതെന്നും മോഹൻലാൽ പറഞ്ഞു. അതാണ് ഇപ്പോഴും തുടരുന്നതെന്നും ലാൽ സൂചിപ്പിച്ചു .

ആ​ഗോള കളക്ഷനിൽ 100 കോടി പിന്നിട്ട നവാഗത സംവിധായകൻ തരുൺ മൂർത്തിയുടെ തുടരും എന്ന ചിത്രത്തിന്റെ സന്തോഷത്തിലാണ് മോഹൻലാൽ

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this