More
    HomeNewsശ്രീനാരായണ ഗുരു ഗ്ലോബൽ എമ്പവർമെന്റ് ഓർഗനൈസേഷൻ ലോഗോ പ്രകാശനം ലണ്ടനിൽ നടന്നു

    ശ്രീനാരായണ ഗുരു ഗ്ലോബൽ എമ്പവർമെന്റ് ഓർഗനൈസേഷൻ ലോഗോ പ്രകാശനം ലണ്ടനിൽ നടന്നു

    Published on

    ശ്രീനാരായണ ഗുരുദേവന്റെ ആഗോള സന്ദേശം പ്രചരിപ്പിക്കാൻ രൂപീകരിച്ച എസ്.എൻ.ജി. ഇ.ഒയുടെ ലോഗോ പ്രകാശനം ലണ്ടൻ കോവൻട്രിയിൽ നടന്നു.

    ശ്രീനാരായണ ഗുരു ഗ്ലോബൽ എമ്പവർമെന്റ് ഓർഗനൈസേഷൻ (SNGEO) എന്ന ആഗോള പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ലോഗോയാണ് കോവൻട്രിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തത്. ഇന്ത്യയുടെ ബർമിംഗ്ഹാമിലെ കോൺസൽ ജനറൽ വേങ്കടാചലം മുരുകൻ ഐ.എഫ്.എസ്, ശിവഗിരിമഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി യും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.

    ഗുരുദേവ ദർശനം ലോകത്തിന്റെ നാനാഭാഗങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വ്യവസായ സംരംഭകരുടെയും പ്രൊഫഷണൽസിൻ്റെയും കൂട്ടായ്മയാണ് SNGEO.

    എൻ.കെ. പ്രേമചന്ദ്രൻ എം.പി, ശിവഗിരി ആശ്രമം യു.കെ യുടെ പ്രതിനിധികൾ, ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാഗാനന്ദ സ്വാമി, കെ ജി ബാബുരാജൻ (ബഹ്‌റൈൻ ),ഫാദർ ഡേവിസ് ചിറമേൽ,സതീഷ് കുട്ടപ്പൻ യൂ.കെ.,എ വി അനുപ് (മെഡിമിക്സ് ),ഗണേഷ് ശിവൻ (സേവനം യൂ കെ ),സിദ്ദിഖ് അഹമ്മദ് (ഇറാം ഗ്രൂപ്പ് ), സുരേഷ് കുമാർ മധുസൂദനൻ (മുംബൈ ) തുടങ്ങി മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

    ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ശ്രീ രാമ്നാഥ് കോവിന്ദ് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്ത് ആത്മീയമായി സമ്പന്നമായ,സാമൂഹികമായി നീതിയുള്ള, ആഗോള ഏകതയെ ലക്ഷ്യമിടുന്ന ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങളും തത്വങ്ങളും ലോകമാകെ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആഗ്രഹഭരിതമായ സന്ദേശം പങ്കുവച്ചു.

    ആഗോള തലത്തിൽ ഗുരുദേവ അനുയായികളെ ഏകോപിപ്പിക്കാൻ ലക്ഷ്യമിടുന്ന വിവിധ പദ്ധതികളുടെയും സംരംഭങ്ങളുടെയും തുടക്കം എന്ന രീതിയിലാണ് ഈ ലോഗോ പ്രകാശനം. സാമ്പത്തിക ശാക്തീകരണം, വിദ്യാഭ്യാസ-പ്രവർത്തന മേഖലകൾ, ആത്മീയ സംവൃദ്ധി, സൗഹാർദ്ദ സഹവാസം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് എസ്.എൻ.ജിഇ.ഒ പ്രവർത്തനം ആരംഭിക്കുന്നത്. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യര്ക്ക്” എന്ന ഗുരുദേവന്റെ ആധുനിക തത്വസന്ദേശത്തെ ആഗോളതലത്തിൽ പ്രചരിപ്പിക്കാനുള്ള ചുവടുവയ്‌പ്പ് കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് പരിപാടി ഐക്യത്തിന്റെ പ്രതീകമായി, ഒത്തുചേരലിന്റെ സന്ദേശമായി മാറിയതായി ശിവഗിരി ആശ്രമം യൂ കെ പ്രസിഡന്റ് ബിജു പാലക്കൽ അറിയിച്ചു.

    വിദേശ സർവകലാശാല കാംപസുകൾ തുറക്കുവാനൊരുങ്ങി നവി മുംബൈ

    Latest articles

    ട്രാഫിക് അവബോധ ക്യാമ്പെയ്ൻ; നാസിക് സിറ്റി ട്രാഫിക് പോലീസും കേരള മഹിളാ സേവാ സമിതിയും കൈകോർത്തു

    റോഡ് സുരക്ഷയും ഉത്തരവാദിത്വമുള്ള ഡ്രൈവിംഗും പ്രോത്സാഹിപ്പിക്കുന്നതിനായി 2026 മെയ് 26-ന് ഉപ്നഗറിൽ നാസിക് സിറ്റി ട്രാഫിക് പോലീസും കേരള...

    ഭസ്മാഞ്ചൽ ഒഫീഷ്യൽ ഓഡിയോ റിലീസ് പവായിൽ നടന്നു.

    മോഹൻ നായർ രചനയും പ്രേംകുമാർ മുംബൈ സംഗീതവും ആശാ മിഥുൻ ആലാപനവും ചെയ്ത് "മഹാറാണി" അണിയിച്ചൊരുക്കുന്ന "ഭസ്മാഞ്ചൽ" എന്ന...

    ഇന്ത്യ- ഒമാന്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്‍മെക് പ്രതിനിധികള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

    മുംബൈ: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര- സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍...

    ദൃശ്യം – 3. Movie Review – അമ്പിളി കൃഷ്ണകുമാർ

    എന്നെപ്പോലുള്ള സാധാരണക്കാരായ സിനിമ ആസ്വാദകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ദൃശ്യം 3. ഇതിൽ അമാനുഷികമായ ഒന്നുമില്ല. Must watchable movie . സങ്കടങ്ങളും...
    spot_img

    More like this