More
    HomeBusinessമാധ്യമ,വിനോദ വ്യവസായത്തിന് 100 ബില്യൺ ഡോളറിലധികം വളർച്ച പ്രവചിച്ച് മുകേഷ് അംബാനി

    മാധ്യമ,വിനോദ വ്യവസായത്തിന് 100 ബില്യൺ ഡോളറിലധികം വളർച്ച പ്രവചിച്ച് മുകേഷ് അംബാനി

    Published on

    spot_img

    രാജ്യത്ത് മാധ്യമ, വിനോദ വ്യവസായത്തിന് 100 ബില്യൺ ഡോളറിലധികം വളർച്ച കൈവരിക്കാനും ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. പത്ത് വർഷത്തിനകം ഇത് സംഭവിക്കുമെന്നും അംബാനി കൂട്ടിച്ചേർത്തു.

    വേവ്‌സ് 2025 ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്.

    ഇന്ത്യയിലെ മാധ്യമ, വിനോദ വ്യവസായത്തിന്റെ മൂല്യം ഇന്ന് 28 ബില്യൺ ഡോളറാണ്. അടുത്ത ആഗോള വിനോദവിപ്ലവം തുടങ്ങുന്നത് ഇന്ത്യയിൽ നിന്നാവുമെന്നും അംബാനി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ ലോകത്തിന്റെ വിനോദ കേന്ദ്രമായി മാറാൻ സമയമായെന്നും അടുത്ത ആഗോള വിനോദവിപ്ലവം സൃഷ്ടിക്കുക എന്നതാണ് ദൗത്യമെന്നും അംബാനി സൂചിപ്പിച്ചു.

    വിനോദലോകത്തെ സർഗാത്മക മനസ്സുകളുമായി സഹകരിക്കാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനിക്കുന്നുണ്ടെന്ന് പറഞ്ഞ മുകേഷ് അംബാനി സംരംഭകൻ എന്ന നിലയിൽ മാത്രമല്ല, വിനോദത്തിന്റെ ശക്തിയിലും ഇന്ത്യയുടെ അതിരുകളില്ലാത്ത സർഗാത്മക മനോഭാവത്തിൽ വിശ്വസിക്കുന്നുവെന്നും വ്യക്തമാക്കി.

    സിനിമ, നാടകം, ടിവി പ്രോഗ്രാമുകൾ, സംഗീതം, സാഹിത്യം ഈ തരത്തിലുള്ള സർഗാത്മക വ്യവസായങ്ങളുടെ ഉത്പന്നങ്ങൾ മറ്റ് വ്യവസായങ്ങളിൽ നിന്ന് ഗുണപരമായി വ്യത്യസ്തമാണ്. മറ്റ് വ്യവസായങ്ങൾ മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് അത്യാവശ്യമായ വസ്തുക്കളും സേവനങ്ങളും ഉത്പാദിപ്പിക്കുന്നു. എന്നാൽ ഒരിക്കൽ ഉപയോഗിച്ചു കഴിഞ്ഞാൽ അവ ഇല്ലാതാകും. മറുവശത്ത്, സർഗാത്മക വ്യവസായങ്ങളുടെ ഉത്പന്നങ്ങൾ നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും ആത്മാവുകളെയും സ്പർശിക്കുന്നതിനാൽ അവ ശാശ്വതമായ സ്വാധീനം ചെലുത്തുന്നുവെന്നും അംബാനി വിശദീകരിച്ചു. നമ്മുടെ ചിന്തകളെ ഉണർത്തുകയും വികാരങ്ങളോട് സംസാരിക്കുകയും ചെയ്യുന്നു.
    സൗന്ദര്യത്തെ വിലമതിക്കാൻ നമ്മെ പഠിപ്പിക്കുന്നു, ഭൂതകാലത്തെ അഭിമുഖീകരിക്കാനും ശോഭനമായ ഒരു ഭാവി സ്വപ്നം കാണാനും പ്രേരിപ്പിക്കുന്നു. ആത്മീയ അസ്തിത്വത്തെപ്പോലും ഉണർത്തുന്നുവെന്നും അക്ഷരാർഥത്തിൽ അവ മനുഷ്യജീവിതത്തിന്റെ നാടകത്തെ എല്ലാ നിറങ്ങളിലും നിഴലുകളിലും പ്രകാശിപ്പിക്കുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു.

    Latest articles

    ഫെയ്മ – നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ്

    മുംബൈ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന 2025-ലെ “പ്രവാസി ഐ.ഡി. കാർഡ് പ്രചരണമാസം” ആചരിക്കുന്നതിന്റെ ഭാഗമായി, ഫെയ്മ മഹാരാഷ്ട്ര മലയാളി...

    മീരാ റോഡിൽ മറാഠാ റാലിയുമായി എംഎൻഎസ്

    മറാഠി അസ്മിത (മറാഠി അഭിമാനം) ഉയർത്തിക്കാട്ടി മീരാ ഭയന്തറിൽ എംഎൻഎസും സാമൂഹികസംഘടനകളും ചേർന്ന്‌ സംഘടിപ്പിച്ച പ്രകടനത്തിൽ നൂറു കണക്കിനാളുകൾ...

    രാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയ്ക്ക് നാളെ പരിസമാപ്തി

    താനെ ജില്ലയിലെ ബദ്‌ലാപൂർ അംബേശിവ് ഗാവ് ആസ്ഥാനമായ രാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയും 47 വിഗ്രഹങ്ങൾക്ക് മഹാകലശ പൂജയ്ക്കും...

    ഭിന്നശേഷിക്കാരായ വിദ്യാർഥികളെ ചേർത്ത് പിടിച്ച് ‘നന്മ’

    കല്യാൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ഭിന്നശേഷിക്കാരും നിർധനരുമായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകി...
    spot_img

    More like this

    ഫെയ്മ – നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ്

    മുംബൈ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന 2025-ലെ “പ്രവാസി ഐ.ഡി. കാർഡ് പ്രചരണമാസം” ആചരിക്കുന്നതിന്റെ ഭാഗമായി, ഫെയ്മ മഹാരാഷ്ട്ര മലയാളി...

    മീരാ റോഡിൽ മറാഠാ റാലിയുമായി എംഎൻഎസ്

    മറാഠി അസ്മിത (മറാഠി അഭിമാനം) ഉയർത്തിക്കാട്ടി മീരാ ഭയന്തറിൽ എംഎൻഎസും സാമൂഹികസംഘടനകളും ചേർന്ന്‌ സംഘടിപ്പിച്ച പ്രകടനത്തിൽ നൂറു കണക്കിനാളുകൾ...

    രാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയ്ക്ക് നാളെ പരിസമാപ്തി

    താനെ ജില്ലയിലെ ബദ്‌ലാപൂർ അംബേശിവ് ഗാവ് ആസ്ഥാനമായ രാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയും 47 വിഗ്രഹങ്ങൾക്ക് മഹാകലശ പൂജയ്ക്കും...