More
    HomeNewsഭീകരാക്രമണത്തിനെതിരെ പ്രതിഷേധം

    ഭീകരാക്രമണത്തിനെതിരെ പ്രതിഷേധം

    Published on

    ഏപ്രില്‍ 22 ന് കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനെതിരെ മലയാള ഭാഷാ പ്രചാരണ സംഘം പ്രതിഷേധം സംഘടിപ്പിച്ചു. മെയ്‌ 4 ന് രാത്രി എട്ടര മണി മുതല്‍ സൂം ഓണ്‍ലൈനില്‍ ആയിരുന്നു പരിപാടികള്‍ നടന്നത്. മുന്‍ മലയാളം മിഷന്‍ ഡയറക്ടറും എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് “ഭീകരവാദത്തിനെതിരെ മാനവപക്ഷം” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പ്രഭാഷണം നടത്തി.

    All the terrorists are Muslims but all Muslims are not terrorists

    മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ്‌ റീന സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജന്‍ നായര്‍ സ്വാഗതമാശംസിച്ചു. സ്വാഗതപ്രസംഗത്തില്‍ പഹല്‍ഗാമിലെ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവിടത്തെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു മരണമടഞ്ഞവര്‍ക്കും മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

    സെപ്റ്റംബര്‍ 11 ന്‍റെ വേള്‍ഡ് ട്രെയ്ഡ് സെന്‍റര്‍ ആക്രമണത്തിനു ശേഷം യു.എസ്.എ നടത്തിയ പ്രസ്താവന “All the terrorists are Muslims but all Muslims are not terrorists” പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ്, തന്റെ പ്രഭാഷണത്തില്‍ ഉദ്ധരിച്ചു. പക്ഷെ ഇന്ത്യയിലേക്ക്‌ വരുമ്പോള്‍ പ്രത്യേകിച്ചും പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം All the terrorists are Muslims and all the Muslims are terrorists എന്നുള്ള ആശയം തീവ്രമായി വിനിമയം നടത്തുന്ന രീതിയില്‍ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥകള്‍ മാറുന്നത് ഭയപ്പാടോടു കൂടിയാണ് താന്‍ കാണുന്നത് എന്നും അവര്‍ പറഞ്ഞു.

    പഹല്‍ഗാമില്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിച്ചു വെടി വച്ചു എന്ന് പറയുമ്പോള്‍, ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും നീ ദളിതനാണോ, ദളിതയാണോ, മാംസഭോജിയാണോ എന്നൊക്കെ ചോദിച്ച് ആക്രമിക്കപ്പെടുകയും കൊല്ലുകയും ചെയ്യുന്ന അവസ്ഥയുണ്ട് എന്ന കാര്യം കൂടി നാം മറക്കാതിരിക്കണം. നാം ഓരോരുത്തര്‍ക്കും ഇന്ത്യക്കാരനെന്ന നിലയില്‍ ഇന്ത്യ നമ്മുടെ നിലനില്പാണ്, സ്വത്വമാണ്‌. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ലോകത്തിന്റെ ഏതു ഭാഗത്തായാലും തീവ്രവാദത്തെ നാം ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    മലയാള ഭാഷാ പ്രചാരണ സംഘം ട്രെഷറര്‍ പി. രാമചന്ദ്രന്‍ നന്ദി പ്രകാശനം നടത്തി. മലയാള ഭാഷാ പ്രചാരണ സംഘന്‍റെ പത്തു മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തുവെന്ന് ജനറല്‍ സെക്രട്ടറി റീന സന്തോഷ്‌, പ്രസിഡന്റ്‌ രാജന്‍ നായര്‍ എന്നിവർ അറിയിച്ചു.

    Latest articles

    മോഹിനിയാട്ടത്തിലൂടെ ‘ദേവയാനി’യായി നീനാ പ്രസാദ് താനെയിൽ

    മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും...

    ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ത്യാഗരാജാ ആരാധനോത്സവം: ഭക്തിയും സംഗീതവും ചേർന്ന സായാഹ്നം

    മുംബൈയിലെ ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിയും സംഗീതവും സമന്വയിച്ച അപൂർവ സാംസ്കാരിക അനുഭവമായി ത്യാഗരാജാ ആരാധനോത്സവം അരങ്ങേറി. ഗോരേഗോൺ...

    വനിതാ ദിനത്തിൽ ഗുരുവായൂർ ഉത്സവത്തിൽ തിളങ്ങി മുംബൈ നൃത്തസ്വരയിലെ കലാകാരികൾ

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരുവാതിരകളിയിൽ മുംബൈയിലെ ബോറിവിലിയിൽ ആസ്ഥാനമായ “നൃത്തസ്വര” സംഘത്തിലെ...

    പതിനാലാം മലയാളോത്സവത്തിന് തിരശ്ശീല വീണു.

    മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവം സമാപനം മാര്‍ച്ച് 15, ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍...
    spot_img

    More like this