More
    HomeEntertainmentപ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ, നടി ജാൻവി കപൂറിൻ്റെ ഭക്ഷണ രഹസ്യങ്ങൾ

    പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ, നടി ജാൻവി കപൂറിൻ്റെ ഭക്ഷണ രഹസ്യങ്ങൾ

    Published on

    spot_img

    ബോളിവുഡിലെ യുവ തലമുറയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിൻ്റെയും മകൾ, ജാൻവി കപൂർ തൻ്റെ തിരക്കഥകൾ മാത്രമല്ല, യോജിക്കുന്ന വസ്ത്രങ്ങളും, കോസ്‌മെറ്റിക് സാധങ്ങളും തിരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധാലുവാണ്.

    താരത്തിന്റെ ഫിറ്റ്‌നസും നിറമുള്ള ശരീരവുമാണ് പലരെയും ജാൻവിയുടെ ഭക്ഷണ രഹസ്യങ്ങളെക്കുറിച്ച് ജിജ്ഞാസയുണ്ടാകാൻ കാരണം. എന്നാൽ ലളിതമായ ഭക്ഷണക്രമവും പതിവ് വ്യായാമ മുറകളും തന്നെയാണ് തന്റെ ആരോഗ്യ സൗന്ദര്യ രഹസ്യമെന്നാണ് താരം പറയുന്നത്.

    ജാന്വിയുടെ ദിവസം ആരംഭിക്കുന്നത് ചെറുചൂടുള്ള വെള്ളവും നാരങ്ങാനീരും തേനും ചേർന്ന ഡിറ്റോക്സ് വെള്ളം കുടിച്ചാണ്. എല്ലാ ദിവസവും രാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് ഒരു ടീസ്പൂൺ ദേശി നെയ്യ് കഴിക്കുന്നതും ശീലമാണ്. ഇതാണ് നടിയുടെ ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യ രഹസ്യമെന്നാണ് പറയുന്നത്. തൻ്റെ ആരോഗ്യത്തിനും ഫിറ്റ്‌നസിനും വേണ്ടി ജാൻവി ഇടയ്‌ക്കിടെ ഉപവാസവും പിന്തുടരുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

    ഉച്ചഭക്ഷണത്തിന് മിക്കവാറും വീട്ടിൽ നിന്ന് തന്നെയാണ് ആദ്യ പരിഗണന. ഗ്ലൂറ്റൻ ഫ്രീ റൊട്ടിയും ഭിണ്ടി (ഓക്ര), പാലക് (ചീര) അല്ലെങ്കിൽ മേത്തി (ഉലുവ ഇല) ഉൾപ്പെടെയുള്ള സീസണൽ പച്ചക്കറികളുമാണ് ഏറെ ഇഷ്ടം. കൂടാതെ പനീറോ ചിക്കനോ അടങ്ങിയതാണ് പ്രോട്ടീൻ ഭക്ഷണം. അത്താഴം ലളിതമാണ്. നേരിയ സാലഡ് അല്ലെങ്കിൽ ചുവന്ന അരി ബിരിയാണി. ഇത് വീട്ടിൽ നിന്ന് തന്നെ വേണമെന്ന് നിർബന്ധമാണ് . രാത്രി 10 മണിക്ക് മുമ്പ് അത്താഴം പൂർത്തിയാക്കുന്നു. കൊറിയൻ ഭക്ഷണമാണ് നടിക്ക് ഇഷ്ടം. എരിവുള്ള കൊറിയൻ നൂഡിൽസ്, ടോഫു ബിബിംബാപ്പ്, ഹേമുൽ പജിയോൺ എന്നിവ ഇഷ്ടപ്പെടുന്നു. ജാപ്പനീസ് ഷിരാകതി നൂഡിൽസും ലോഡ് ചെയ്ത നാച്ചോസും ആസ്വദിക്കാറുണ്ട്

    Latest articles

    ചേരി പ്രദേശത്തെ കുട്ടികളെ ചേർത്ത് പിടിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം

    മുംബൈയിലെ ചേരി പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന മുനിസിപ്പാലിറ്റി സ്കൂളിൽ കഴിഞ്ഞ 14 വർഷമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്...

    പള്ളിമുറ്റത്ത് ചെണ്ടയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യുവ പ്രതിഭകൾ

    ഭയിന്ദർ സേക്രഡ് ഹാർട്ട് പള്ളിയിലെ 8 മുതൽ 55 വയസ്സ് വരെ പ്രായമുള്ള ഒരു ഡസനോളം പേരാണ് ദേവാലയാങ്കണത്തിൽ...

    140 അശരണരെ രക്ഷിച്ച #മഴയെത്തുംമുമ്പെ ദൗത്യത്തിന് തിരശ്ശീല

    നഗരത്തിൻ്റെ തെരുവുകളിൽ നിന്ന് നിരാലംബരായി കഴിയുന്ന 140 അരികു ജീവിതങ്ങളെ 30 ദിവസം കൊണ്ട് രക്ഷിച്ച #മഴയെത്തുംമുമ്പെ എന്ന...

    മികച്ച നടൻ മാത്രമല്ല ബിബിൻ ജോർജ് മികച്ച ഗായകനും !! മുംബൈയിൽ മലയാള സിനിമ അവാർഡ് വേദിയെ വിസ്മയിപ്പിച്ച് താരം.

    നാദിർഷാ സംവിധാനം ചെയ്ത പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ പ്രധാന റോളുകളിലെത്തി സൂപ്പർ ഹിറ്റായ അമർ അക്ബർ അന്തോണിയുടെ തിരക്കഥാകൃത്തായെത്തി...
    spot_img

    More like this