Search for an article

HomeBlogഎനിക്ക് ഇനി ചികിത്സ വേണ്ട, മരിക്കണമെങ്കിൽ മരിക്കട്ടെ ! … അസുഖബാധയിൽ മനം നൊന്ത് നടൻ...

എനിക്ക് ഇനി ചികിത്സ വേണ്ട, മരിക്കണമെങ്കിൽ മരിക്കട്ടെ ! … അസുഖബാധയിൽ മനം നൊന്ത് നടൻ സഞ്ജയ് ദത്ത്

Published on

spot_img

ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ജീവിതം സൗഭാഗ്യങ്ങൾക്ക് നടുവിലും വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. പ്രണയവും വിവാഹവും വിവാഹ മോചനങ്ങളുമായി വാർത്തകളിൽ നിറഞ്ഞിരുന്ന നടൻ പിന്നീട് ജയിൽവാസവും അനുഭവിച്ചു. 1993-ൽ മുംബൈയിൽ 257 പേരുടെ മരണത്തിനിടയാക്കിയ പരമ്പര സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചതിനായിരുന്നു സുപ്രീം കോടതി നടൻ സഞ്ജയ് ദത്തിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.

ജയിൽ മോചിതനായി വീണ്ടും സിനിമകളിൽ സജീവമായ നടൻ ക്യാൻസർ രോഗത്തിന്റെ പിടിയിലായതോടെ വിഷാദത്തിലായി.

ഒരു നടുവേദനയിൽ തുടങ്ങിയ അസുഖം പ്രാഥമിക ചികത്സയിൽ ഭേദമാകാതെ വന്നപ്പോഴാണ് വിദഗ്ധ പരിശോധനക്ക് വിധേയനായത്. റിപ്പോർട്ട് വാങ്ങുവാൻ പോകുമ്പോൾ ഭാര്യയോ സഹോദരിമാരോ കൂടെയുണ്ടായിരുന്നില്ലെന്ന് സഞ്ജയ് ദത്ത് പറയുന്നു. റിപ്പോർട്ട് കൈമാറിയ വ്യക്തി തനിക്ക് ക്യാൻസറാണെന്ന് നേരിട്ട് പറഞ്ഞപ്പോൾ ജീവിതം കൈവിട്ടു പോയ പോലെ തോന്നി.

ക്യാൻസർ രോഗ ചരിത്രമുള്ള കുടുംബത്തിൽ വീണ്ടുമൊരു ഇരയായി ഒരു വേള എന്ത് ചെയ്യണമെന്നായിരിയാതെ പകച്ച് നിന്ന് പോയെന്നും സഞ്ജയ് പറയുന്നു. അമ്മ നർഗീസ് ദത്ത് പാൻക്രിയാറ്റിക് കാൻസർ മൂലമാണ് മരിച്ചത്. പിന്നീട് ആദ്യ ഭാര്യ റിച്ച ശർമ്മ മസ്തിഷ്ക കാൻസർ മൂലമാണ് മരിച്ചത്. ഇവർ രണ്ടു പേരും കടന്നു പോയ ദുരിതങ്ങൾക്ക് സാക്ഷിയായ തനിക്ക് കീമോതെറാപ്പി എടുക്കാൻ താൽപ്പര്യമില്ലെന്നും സഞ്ജയ് ദത്ത് പറയുന്നു.

“ഞാൻ മരിക്കണമെങ്കിൽ, മരിക്കട്ടെ, എനിക്ക് ഇനി ഒരു ചികിത്സയും വേണ്ട,” ആശുപത്രിയിൽ നിന്നുള്ള പുതിയ ചിത്രവും സഞ്ജു ബാബ പങ്ക് വച്ചതോടെ ആരാധകരുടെ ആശ്വാസ വാക്കുകൾ കൊണ്ട് നിറയുകയാണ് സമൂഹ മാധ്യമങ്ങൾ.

Latest articles

ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം ദി കേസ് ഡയറി; മുംബൈ അടക്കമുള്ള കേന്ദ്രങ്ങളിൽ പ്രദർശനം തുടരുന്നു

മുംബൈയിലെ ഐനോക്സ് മെട്രോ, സിനിപോളിസ് സീവുഡ്‌സ് എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള പ്രധാന തിയേറ്ററുകളിൽ മലയാള ക്രൈം ത്രില്ലറായ 'ദി കേസ്...

മഹാബലി വിശേഷങ്ങൾ – 8

കഴിഞ്ഞ ലക്കത്തിൽ നിന്ന് (ഹോട്ടലിൽ താമസിക്കുന്ന മഹാബലിയെ ബാർ ഉത്ഘാടനത്തിന് ക്ഷണിക്കാനായി ചിലർ ഹോട്ടലിൽ എത്തുന്നു. മഹാബലി ഒഴിഞ്ഞു...

ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ബോംബെ കേരളീയ സമാജം

അഞ്ചു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്കായി ബോംബെ കേരളീയ സമാജം ഒരുങ്ങുന്നു. 2030 ൽ നൂറു വർഷം...

വേൾഡ് മലയാളി ഫെഡറേഷൻ മഹാപൊന്നോണം സെപ്റ്റംബർ 14ന്; ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മുഖ്യാതിഥി

വേൾഡ് മലയാളി ഫെഡറേഷൻ – മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്റെ (WMF-MSC) നേതൃത്വത്തിൽ സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ 8...
spot_img

More like this