ബോളിവുഡ് ബിഗ് റിലീസ് ‘വാർ 2’ നെക്കാൾ മികച്ച പ്രകടനം കാഴ്ച വച്ചാണ് സ്റ്റൈൽ മന്നൻ രജനികാന്ത് ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നത്. ‘കൂലി’, ‘വാർ 2’ എന്നീ വലിയ റിലീസുകളുമായി 2025 ഓഗസ്റ്റ് 14 ന് ആരംഭിച്ച ബോക്സ് ഓഫീസ് യുദ്ധം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാനുള്ള കഠിന ശ്രമത്തിനൊടുവിൽ 74കാരനായ രജനികാന്ത് ജയിലർ ചിത്രത്തിന് ശേഷം വീണ്ടും വിജയം ഉറപ്പിച്ചിരിക്കയാണ്
തമിഴ് സൂപ്പർസ്റ്റാറിനോടുള്ള ജനങ്ങളുടെ സ്നേഹം മറ്റെന്തിനെക്കാളും വലുതാണെന്ന് ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നു. ജൂനിയർ എൻടിആറും ഹൃത്വിക് റോഷനും അഭിനയിച്ച ‘വാർ 2’ നെക്കാൾ മുന്നിലാണ് രജനീകാന്തിന്റെ ‘കൂലി’.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് മുംബൈയിൽ ലഭിച്ചതെങ്കിലും ബോളിവുഡ് ചിത്രമായ ‘വാർ 2’നെ അപേക്ഷിച്ച് കൂടുതൽ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ ചിത്രത്തിന് കഴിഞ്ഞു.
കൂലി
ഒന്നാം ദിനം: 65 കോടി
രണ്ടാം ദിനം: 54.75 കോടി രൂപ
മൂന്നാം ദിനം: 39.5 കോടി രൂപ
നാലാം ദിനം: 35.25 കോടി രൂപ
അഞ്ചാം ദിനം: 12 കോടി
ആറാം ദിനം: 9.51 കോടി രൂപ
ഏഴാം ദിനം: 1.9 കോടി രൂപ
ആകെ: 217.91 കോടി രൂപ
വാർ 2
ഒന്നാം ദിനം: 52 കോടി
രണ്ടാം ദിനം: 57.85 കോടി രൂപ
മൂന്നാം ദിനം: 33.25 കോടി
നാലാം ദിനം: 32.65 കോടി രൂപ
അഞ്ചാം ദിനം: 8.75 കോടി രൂപ
ആറാം ദിനം: 9 കോടി രൂപ
ഏഴാം ദിനം: 1.51 കോടി രൂപ
ആകെ: 195.01 കോടി രൂപ
ഏഴാം ദിവസം ചിത്രം ഇന്ത്യയിൽ നിന്ന് 1.9 കോടി രൂപ നേടിയതായി ട്രേഡ് റിപോർട്ടുകൾ പറയുന്നു. ഇതോടെ മൾട്ടിസ്റ്റാറർ ആക്ഷൻ ഡ്രാമയുടെ മൊത്തം കളക്ഷൻ 217.91 കോടി രൂപയാണ്. അതെ സമയം ഹൃതിക് ജൂനിയർ എൻ ടി ആർ ചിത്രം നേടിയത് 195 കോടി രൂപയാണ്.
