More
    HomeEntertainmentബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം ദി കേസ് ഡയറി; മുംബൈ അടക്കമുള്ള കേന്ദ്രങ്ങളിൽ പ്രദർശനം തുടരുന്നു

    ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം ദി കേസ് ഡയറി; മുംബൈ അടക്കമുള്ള കേന്ദ്രങ്ങളിൽ പ്രദർശനം തുടരുന്നു

    Published on

    മുംബൈയിലെ ഐനോക്സ് മെട്രോ, സിനിപോളിസ് സീവുഡ്‌സ് എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള പ്രധാന തിയേറ്ററുകളിൽ മലയാള ക്രൈം ത്രില്ലറായ ‘ദി കേസ് ഡയറി’ രാജ്യവ്യാപകമായി റിലീസ് ചെയ്തു.

    ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് നിർമാണം.

    ദിലീപ് നാരായണനാണ് സംവിധായകൻ. പോലീസ് ഓഫീസർ ക്രിസ്റ്റി സാമിന്റെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഷ്‌കർ സൗദാനാണ്. ഈ ചിത്രം പ്രേക്ഷകരെ ആകർഷിക്കുമെന്ന് അഷ്‌കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

    എന്റെ കരിയറിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്നാണ് ക്രിസ്റ്റി സാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും അഷ്‌കർ കൂട്ടിച്ചേർത്തു. സ്വന്തം സഹോദരന്റെ മരണത്തിനു പിന്നിലെ സത്യം തേടി പോകുന്ന നീതിമാനായ പോലീസ് ഉദ്യോഗസ്ഥന്റെ കഥപറയുന്ന ചിത്രമാണ് ‘ദി കേസ് ഡയറി’.

    വിജയരാഘവൻ, രാഹുൽ മാധവ്, റിയാസ് ഖാൻ, സാക്ഷി അഗർവാൾ, നീരജ്, അമീർ നിയാസ്, ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുക്കുട്ടൻ എന്നിവരുൾപ്പെടെയുള്ള താരനിരയാണ് ചിത്രത്തിലുള്ളത്.

    യുവാക്കൾക്ക് രസിക്കുന്ന രീതിയിൽ പാട്ടും ഐറ്റം ഡാൻസും ആക്ഷൻ രംഗങ്ങളുമായി കംപ്ലീറ്റ് എന്റർടെയ്നറായി ഒരുക്കാനാണ് സംവിധായകനായ ദിലീപ് നാരായണൻ ശ്രമിച്ചിരിക്കുന്നത്. കഥയിൽ പുതുമ അവകാശപ്പെടാനില്ലെങ്കിലും ഫ്ളാഷ്ബാക്കിന് കൂടി ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കഥപറച്ചിൽ പ്രേക്ഷകനിൽ ആകാംക്ഷയുണർത്തുന്നുണ്ട്.

    വിഷ്ണു മോഹൻസിത്താര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്ക് എന്നിവർ സം​ഗീതം നൽകുന്ന ചിത്രത്തിലെ ​ഗാനങ്ങൾ ആസ്വാദ്യകരമാണ്. പശ്ചാത്തല സംഗീതം ചിത്രത്തിലെ വൈകാരിക മുഹൂർത്തങ്ങൾക്ക് കൂടുതൽ ആഴം നൽകി. പ്രേക്ഷകന്റെ മനസ്സുനിറയ്ക്കുന്ന കാഴ്ചകൾ ഒപ്പിയെടുത്ത പി. സുകുമാറിന്റെ ഛായാ​ഗ്രഹണം സിനിമയുടെ നട്ടെല്ലായി മാറുന്നു.

    Latest articles

    എസ് ജാനകിക്ക് സംഗീതസമർപ്പണവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ പാട്ടുത്സവം

    നവി മുംബൈ: സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും മായാത്ത സ്വരമാധുരി സമ്മാനിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് സംഗീതസമർപ്പണവുമായി...

    ‘മുംബൈ മാനിഫെസ്റ്റോ’; ഹിന്ദി ചിത്രത്തിനായി കാസ്റ്റിംഗ് കോൾ ജൂലൈ 26ന്

    ഡോംബിവിലി: പ്രശസ്ത മലയാള നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്റെ ശ്രദ്ധേയമായ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലിനെ ആസ്പദമാക്കി ‘മുംബൈ മാനിഫെസ്റ്റോ’...

    രാഷ്ട്രപതിയുടെ മോൾഡോവ സന്ദർശനം: ബിസിനസ് ഫോറത്തിൽ ഇന്ത്യയുടെ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ

    കിഷിനൗ, മോൾഡോവ: ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ മോൾഡോവ–റൊമാനിയ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കിഷിനൗവിൽ നടന്ന മോൾഡോവ–ഇന്ത്യ ബിസിനസ്...

    വാർത്ത ഫലം കണ്ടു; പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവായി: മുഖ്യമന്ത്രി

    മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി കാര്യം വ്യക്തമാക്കിയത് തിരുവനന്തപുരം / മുംബൈ: പ്രവാസി മലയാളികളുടെ മുടങ്ങിക്കിടക്കുന്ന...
    spot_img

    More like this