മുബൈയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും ജാസ്മീറ എൻജിനിയിറങ്ങിൻ്റെ എം.ഡി, കെയർ ഫോർ മുബൈ ചെയർമാൻ, ടി ടി സി – എം. ഐ.ഡി.സി ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന കെ. ആർ. ഗോപിയുടെ മാതാവ്, പരേതനായ രാമകൃഷ്ണൻ്റെ പത്നിയുമായ ദേവ്നാർ കൊടപ്പുള്ളി വീട്ടിൽ കമലാക്ഷി രാമകൃഷ്ണൻ അന്തരിച്ചു. 94 വയസ്സായിരുന്നു.
സുരേന്ദ്രൻ, ശശി, ഗോപി എന്നിവർ മക്കളും റാണി, നീത, നിഷ എന്നിവർ മരുമക്കളും ദിവ്യ, ദിവേഷ്, ഗണേഷ്, കോമൾ, അശാങ്ക്, ശ്വേത എന്നിവർ കൊച്ചുമക്കളുമാണ്.
സംസ്കാരം നാളെ (ബുധൻ) ഉച്ചക്ക് 3 മണിക്ക് തൃശൂർ എൽത്തുരുത്ത് കാരയാട്ടുകര കൊടപ്പുള്ളി വീട്ടുവളപ്പിൽ വച്ച് നടക്കും.
കെ. ആർ. ഗോപിയുടെ മാതാവ് കമലാക്ഷി രാമകൃഷ്ണന്റെ വിയോഗത്തിൽ കെയർ ഫോർ മുംബൈ ഭാരവാഹികൾ അനുശോചിച്ചു.

