More
    HomeArticleനഗരജീവിതം പറയുന്ന പ്ലാറ്റ് ഫോമുകൾ

    നഗരജീവിതം പറയുന്ന പ്ലാറ്റ് ഫോമുകൾ

    Published on

    spot_img

    മുംബൈയുടെ തിരക്കേറിയ ജീവിതയാത്രയും സ്പന്ദനങ്ങളും ഒരു കൊച്ചു കവിതയിലൂടെ കോറിയിട്ടിരിക്കയാണ് രാജൻ കിണറ്റിങ്കര. മഹാനഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിൻ സ്റ്റേഷനുകളുടെ പേരുകളിൽ, നഗരവാസികളുടെ, പ്രത്യേകിച്ച് മലയാളികളുടെ, നൊമ്പരങ്ങളും സ്വപ്നങ്ങളും, സന്തോഷങ്ങളും അതിജീവനങ്ങളും പ്രതിബിംബിപ്പിക്കുന്ന അടയാളപ്പെടുത്തലാണ് ഈ കവിത.

    കഥകളും, കവിതകളും, നർമ്മം വിതറുന്ന സമകാലിക കാഴ്ചപ്പാടുകളുമായി ഈ മലമക്കാവ്കാരൻ്റെ ഓരോ രചനകളും വേറിട്ട് നിൽക്കുന്നു. ഇതെല്ലം കുത്തിക്കുറിക്കുന്നത് ഒരു നിയോഗം പോലെ ലോക്കൽ ട്രെയിൻ യാത്രകൾക്കിടയിലാണെന്നതും യാദൃശ്ചികം.

    നഗരജീവിതം പറയുന്ന പ്ലാറ്റ് ഫോമുകൾ

    നഗരത്തിലെ
    റെയിൽവേ സ്റ്റേഷനുകളിൽ
    നഗരയാത്രയുടെ
    സ്പന്ദനങ്ങൾ
    കൊത്തിവച്ചിട്ടുണ്ട്….

    എല്ലാം മംഗളമാകാൻ
    പ്രാർത്ഥിച്ച്
    വലതുകാൽ വച്ചിറങ്ങുന്ന
    കല്യാൺ

    വിൻഡോ സീറ്റിൽ
    ദിവാ സ്വപ്നങ്ങൾ
    കാണുന്ന
    നഗര ജീവികൾ..

    ആൾക്കൂട്ടങ്ങളിൽ
    ഒറ്റപ്പെട്ട്
    താനെ
    നടന്നു നീങ്ങുന്നവർ..

    ജയിച്ചു കയറാനുള്ള
    വാശി മാത്രമാണ്
    ഇവിടുത്തെ
    വിജയമന്ത്രം…

    വഴികൾ എളുപ്പമല്ല
    കല്ലുണ്ട്
    മുളുണ്ട്
    താണ്ടിയേ പറ്റൂ…

    വിജ്ഞാനമാണ്
    ഭാവിയുടെ കരുതൽ
    അതിനായ്
    വിദ്യാവിഹാര ങ്ങളുണ്ട്…

    രാപ്പകലില്ലാത്ത
    രുചിഭേദങളുടെ
    നഗര ഭക്ഷണത്തിൽ
    കറി റോഡുണ്ട്

    വേദനയിലും
    ചിരിക്കാൻ മറക്കാത്തവരുടെ
    മുന്നിൽ
    സന്തുഷ്ട് റോഡ്
    നീണ്ട് കിടക്കുന്നു…

    ജാതി മത ഭേദങ്ങളില്ലാതെ
    മഹാലക്ഷ്മി യേയും
    മസ്ജിദും
    ചർച്ച് ഗേയ്റ്റും താണ്ടി
    അന്നം തേടുന്നവർ….

    മഹാനഗരത്തിൻ്റെ
    അതിജീവന മന്ത്രം
    കൃത്യമായി കൊത്തിവച്ച
    മുംബൈ പ്ലാറ്റ് ഫോമുകൾ!!
    ഇത് ലോകത്ത്
    വേറെ എവിടെക്കാണും !!

    രാജൻ കിണറ്റിങ്കര (Mob. 7304970326)

    Latest articles

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...

    ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം

    പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ മുംബൈ മലയാളിയായ പടുതോൾ വാസുദേവന്റെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനം കലാസ്വാദകരുടെ ശ്രദ്ധ നേടുന്നു....
    spot_img

    More like this