More
    HomeNewsശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ബോംബെ കേരളീയ സമാജം

    ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ബോംബെ കേരളീയ സമാജം

    Published on

    spot_img

    അഞ്ചു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്കായി ബോംബെ കേരളീയ സമാജം ഒരുങ്ങുന്നു. 2030 ൽ നൂറു വർഷം പൂർത്തീകരിക്കുകയാണ് ഇന്ത്യയിലെ അറിയപ്പെടുന്ന പ്രവാസി സമാജം. നിലവിലെ പ്രവർത്തനങ്ങളും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും സമാജം ഭാരവാഹികൾ വിശദീകരിച്ചു.

    കേരള ഭവനിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സമാജം ഭാരവാഹികളും ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.

    സമാജം നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടെയും വിവിധ പരിപാടികളുടെയും രൂപരേഖ സെക്രട്ടറി എ.ആർ. ദേവദാസ് അവതരിപ്പിച്ചു. സമാജം പ്രസിദ്ധീകരണമായ വിശാല കേരളം, മലയാളം ക്ലാസുകൾ, മറ്റു വിവിധ ക്ലാസുകൾ, വിദ്യാരംഭം, കഥക്, ഭരതനാട്യം, യോഗ, മലയാളം -സംസ്കൃത അക്ഷരശ്ലോകം, സാഹിത്യ വേദി, സംഗീതവേദി, കൈകൊട്ടിക്കളി ,വനിതാ ദിനം, വാക്കത്തോൺ, വിഷു ആഘോഷം, ഓണാഘോഷം, യുവ സംഗമം, വ്യക്തിത്വ വികസന ക്യാമ്പുകൾ തുടങ്ങി വിവിധ മേഖലകളിലായി വിപുലീകരിച്ച സമാജം പ്രവർത്തനങ്ങൾ ദേവദാസ് വിശദീകരിച്ചു.

    Also Read | ബോംബെ കേരളീയ സമാജം നിക്ഷേപ ബോധവൽക്കരണ ക്ലാസ് നടത്തി

    14 നും 20 നും ഇടയിലുള്ള പെൺകുട്ടികൾക്കായി കൈകൊട്ടിക്കളി പരിശീലന പരിപാടിയായി പ്രതിമാസ നൃത്തവേദിയും തുടങ്ങാൻ തീരുമാനിച്ചു. ആശുപത്രികളിലും വനവാസി ബാലവികാസ കേന്ദ്രങ്ങളിലും സൗജന്യ ഭക്ഷണ വിതരണവും ഹോസ്റ്റലുകളിൽ കിടക്കകളും വിരികളും വിതരണം ചെയ്യുകയും ചെയ്യുന്നു. പാൽഘറിൽ വനവാസി സ്കൂളിൽ ജനറേറ്ററും മൈക്ക് സെറ്റുകളും വിതരണം ചെയ്തു.

    സമാജത്തിൻ്റെ ദശകങ്ങളായുള്ള പൂർവ്വകാല ചരിത്രം മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ വിശദീകരിച്ചു. ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഭൗതിക സൗകര്യങ്ങൾ മുൻ ട്രഷറർ പി.സുരേഷ് ബാബു വ്യക്തമാക്കി.

    Also Read | ബോംബെ കേരളീയ സമാജം സംസ്കൃതോത്സവം

    സമാജത്തിൻ്റെ ദൈനം ദിന പ്രവർത്തനങ്ങളും പരിപാടികളും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് മുന്നോട്ട് പോവുക എന്നുള്ളതാണ് നിലവിലെ ഭരണ സമിതിയുടെ നയം. ഭാരവാഹികൾ അറിയിച്ചു

    Also Read | ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ആഗസ്ത് 30ന് മുംബൈയിലെ 22 പ്രമുഖ സംഘടനകൾ മാറ്റുരക്കുന്ന കൈകൊട്ടിക്കളി മത്സരം മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ നടക്കും. സെപ്തംബർ -14 ന് കിംഗ് സർക്കിൾ ഗാന്ധി മാർക്കറ്റി നടുത്തുള്ള മാനവ സേവാ സംഘ് ഹാളിലാണ് ഓണാഘോഷത്തിനായി വേദിയൊരുങ്ങുക.

    സമാജം ജോ: സെക്രട്ടറി ടി.എ.ശശി നന്ദി പ്രകാശിപ്പിച്ചു.

    Also Read | വേൾഡ് മലയാളി ഫെഡറേഷൻ മഹാപൊന്നോണം സെപ്റ്റംബർ 14ന്; ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മുഖ്യാതിഥി

    Latest articles

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...

    ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം

    പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ മുംബൈ മലയാളിയായ പടുതോൾ വാസുദേവന്റെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനം കലാസ്വാദകരുടെ ശ്രദ്ധ നേടുന്നു....
    spot_img

    More like this