More
    Homeചേരി പ്രദേശത്തെ കുട്ടികളെ ചേർത്ത് പിടിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം

    ചേരി പ്രദേശത്തെ കുട്ടികളെ ചേർത്ത് പിടിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം

    Published on

    spot_img

    മുംബൈയിലെ ചേരി പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന മുനിസിപ്പാലിറ്റി സ്കൂളിൽ കഴിഞ്ഞ 14 വർഷമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത് ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘമാണ്.

    ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ ഉമ്മച്ചി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വിജി വെങ്കടേഷും മാതൃകാപരമായ ഈ ഉദ്യമത്തിന്റെ ഭാഗമാണ്

    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾ പഠിക്കുന്ന ഏട്ടാം ക്‌ളാസുവരെയുള്ള ഈ സ്കൂളിൽ ഏതാണ്ട് ഇരുനൂറോളം കുട്ടികളാണ് പഠിക്കുന്നത്.

    മുംബൈയിൽ താനെ ആസ്ഥാനമായ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം കഴിഞ്ഞ 29വർഷങ്ങളായി. അശരണർക്ക് വിദ്യാഭ്യാസം, പാവപ്പെട്ടവർക്കുള്ള ചികിത്സാ സഹായങ്ങൾ, വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് .

    ഈ വർഷത്തെ പഠനോപകരണങ്ങളുടെയും, ബുക്കുകളുടെയും വിതരണം ഭക്ത സംഘത്തിൻ്റെ ഭാരാവാഹികൾക്കൊപ്പം മാക്സ് ഫൌണ്ടേഷൻ സൗത്ത് ഏഷ്യ റീജിയണൽ ഹെഡ് കൂടിയായ വിജി വെങ്കടേഷ് മധു സുദൻ മേനോൻ, രാജശ്രീ ജോഷി, രുചിത മനേതി തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. .

    വിജി വെങ്കടേഷ്‌ , രാജശ്രീ ജോഷി , ശശികുമാർ നായർ ,കെ.ശിവൻ എന്നിവർ കുട്ടികളെ അതിസംബോധന ചെയ്ത് സംസാരിച്ചു.

    കഴിഞ്ഞ വർഷങ്ങളിൽ സംഘടന 5000 ലിറ്ററിന്റെ ഒരു വാട്ടർ ടാങ്കും അനുബന്ധ ഉപകരണങ്ങളും, കുട്ടികളിലും അധ്യാപകരിലും ഓൺലൈൻ പഠനത്തിൽ പ്രവീണ്യം’ തെളിയിക്കുന്നതിനായി എൽ ഇ ഡി ടിവി യും നൽകുകയുണ്ടായി. മഴക്കാലത്ത് കുട്ടികൾക്ക് കുടയും വിതരണം ചെയ്തിരുന്നു..

    Latest articles

    ഓ എൻ ജി സിയിലെ ആസ്ഥാന മാവേലി

    പത്ത് വർഷത്തിലധികമായി ഓ എൻ ജി സി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിലെ സ്ഥിരം മാവേലിയാണ് കെ വി പവിത്രൻ...

    നാടൻ പാട്ടിനൊപ്പം ആടി തിമിർത്ത് മുംബൈ മലയാളികൾ; വൈറലായി വീഡിയോ! (Watch Video)

    നാടൻ പാട്ടു കലാകാരൻ കൂടിയായ അജിത് ശങ്കരൻ ചിട്ടപ്പെടുത്തിയ ചുവടുകൾക്കൊപ്പമാണ് ഡോംബിവ്‌ലി കണ്ണൂർ ഫ്രണ്ട്‌സ് അസോസിയേഷൻ്റെ ഓണാഘോഷ ചടങ്ങിൽ...

    മുംബൈ ഒ എൻ ജി സി എംപ്ലോയീസ് മലയാളി സമാജം സംഘടിപ്പിച്ച ഓണാഘോഷം

    ഒ എൻ ജി സി എംപ്ലോയീസ് മലയാളി സമാജം മുംബൈയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം ബി.കെ.സി യിലെ,...

    പിതാവിന്റെ സ്മരണാർത്ഥം സ്കൂളിൽ ത്രീഡി തീയറ്റർ നിർമിച്ച് നൽകി മുംബൈ മലയാളി

    മുംബൈ ആസ്ഥാനമായ സീഗൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.സുരേഷ് കുമാർ മധുസൂദനൻ തന്റെ പിതാവ്...
    spot_img

    More like this