More
    HomeEntertainmentഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്

    ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്

    Published on

    spot_img

    മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പത്മശ്രീ സുരേഷ് വാഡ്‌കർ നയിക്കുന്ന സംഗീത രാവിന് തിരി തെളിയും. നൂതന സാങ്കേതിക സംവിധാനങ്ങളോടെ ക്രമീകരിച്ച സൗണ്ട് ഡിസൈനും, ലൈറ്റ് നിയന്ത്രണങ്ങളും കൊണ്ട് സമ്പന്നമായിരിക്കും പിന്നണിയും. Click here to book the tickets

    മുംബൈ മലയാളിയായ നിഖിൽ നായർ അണിയിച്ചൊരുക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് തലമുറകളിലൂടെ ലക്ഷക്കണക്കിനാളുകളെ സ്വാധീനിച്ച സുരേഷ് വാഡ്കറുടെ കാലാതീതമായ സംഗീതത്തിലൂടെയുള്ള യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്.

    പുതിയ തലമുറയിലെ പുത്തൻ പ്രതീക്ഷയാണ് ഈ മലയാളി യുവാവ്. ഇതിനകം ബിഗ് ബോസ് ഹിന്ദി മറാത്തി മലയാളം സീനിയർ പ്രൊഡ്യൂസറും സ്റ്റുഡിയോ ഡയറക്ടറുമായിരുന്ന നിഖിൽ IIFA അവാർഡ്‌സ്, സ്റ്റാർ പരിവാർ തുടങ്ങി നിരവധി മെഗാ ഷോകളുടെ ഇവൻ്റ്റ് കോഓർഡിനേറ്ററും ആയിരുന്നു

    കോർപ്പറേറ്റ് കോൺഫറൻസുകളും ഉൽപ്പന്ന ലോഞ്ചുകളും മുതൽ സംഗീത നിശകളും മെഗാ ഇവൻ്റുകളും സംഘടിപ്പിക്കുന്നതിൽ വിപുലമായ അനുഭവ സമ്പത്താണ് നിഖിൽ നായർ ഒരുക്കുന്ന സംഗീത നിശയെ വ്യത്യസ്തമാക്കുന്നത്.

    അടുത്തിടെ നടന്ന അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹ ചടങ്ങിലും നിഖിലിന്റെ കൈയ്യൊപ്പുണ്ടായിരുന്നു. ബോളിവുഡ് അടക്കം കൊറിയോഗ്രാഫിയിലും നിഖിൽ തിളങ്ങിയിട്ടുണ്ട്.

    മലയാളം മിഷൻ അധ്യാപികയും മുൻ ലോക കേരള സഭാംഗവും കെകെഎസ് കമ്മിറ്റി അംഗവുമായ രാജശ്രീ മോഹന്‍റെ മകനാണ് നിഖിൽ. അച്ഛൻ സി.കെ. മോഹൻ കുമാർ.

    കമ്പ്യൂട്ടർ എഞ്ചിനീയറും ഇവന്‍റ് മാനേജ്മെന്‍റിൽ മാസ്റ്റർ ഡിഗ്രിയും കഴിഞ്ഞ നിഖിൽ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ MBA ചെയ്യുന്നു.

    Mega Musical Event BOOK MY SHOW
    November 9, Saturday 7 pm
    Venue : Kalidas Natya Mandir, Mulund

    Latest articles

    ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി

    ജാതി, മത, രാഷ്ട്രീയങ്ങൾക്ക് അധീതരാണ് മലയാളികളെന്നും, ഓണാഘോഷം അതിനൊരു ഉദാഹരണമാണെന്നും കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറി മാത്യു...

    ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു

    നവി മുംബൈയിലെ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിൽ മലയാളി അടക്കം മൂന്ന് പേരാണ്...

    ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്

    ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ നിലവിൽ വന്നു. രാജ്യത്ത് വിവിധ ക്രിസ്ത്യൻ...

    വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത

    വിദ്യാഭ്യാസ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സ്കൂളുകള്‍ എഡ്യൂക്കേഷണല്‍ വേള്‍ഡ് റാങ്കിംഗില്‍ മികവിന്റെ ഉയരങ്ങളിൽ എത്തിയിരിക്കുകയാണ്. കേരളത്തിലെ സ്കൂളുകള്‍ ദേശീയ...
    spot_img

    More like this