HomeEntertainmentമുളുണ്ട് കേരള സമാജം വാർഷികാഘോഷം നാളെ; നിത്യഹരിത നായിക നദിയ മൊയ്തു വിശിഷ്ടാതിഥി

മുളുണ്ട് കേരള സമാജം വാർഷികാഘോഷം നാളെ; നിത്യഹരിത നായിക നദിയ മൊയ്തു വിശിഷ്ടാതിഥി

Published on

തൊണ്ണൂറുകളിലെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായിരുന്നു നദിയ മൊയ്തു. 1984-ൽ പുറത്തിറങ്ങിയ ‘നോക്കെത്താത്തൊരു കണ്ണും നട്ട്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഗേളിയെന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് നദിയ മൊയ്തു. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷവും തൻ്റെ ‘എവർഗ്രീൻ’ ലുക്കിന് പിന്നിലെ രഹസ്യം ജീവിതത്തെ അത്ര ഗൗരവമായി എടുക്കാത്തതാണെന്നും നിങ്ങളെ സ്‌നേഹിക്കുന്നവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും നിത്യഹരിത നായിക പറയുന്നു.

മുംബൈയിൽ ജനിച്ചു വളർന്ന നദിയ മലയാളം കൂടാതെ തമിഴ് തെലുഗു ചിത്രങ്ങളിലും സജീവമായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കറായ ഷിരിഷ് ഗോഡ്‌ബോളുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നടി, 2004 ലെ ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രമായ ‘എം’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. മലയാളത്തിൽ മോഹൻലാലിനോടൊപ്പം നീരാളി എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി അഭിനയിച്ചത്. മുംബൈയിലായിരുന്നു നീരാളിയുടെ ചിത്രീകരണം.

പൊതുപരിപാടികളിൽ വളരെ വിരളമായാണ് നദിയ പങ്കെടുത്തിട്ടുള്ളത്. ഏറ്റവും ഒടുവിൽ നവി മുംബൈയിൽ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച സലാം മുംബൈ എന്ന മെഗാ ഷോയിലാണ് നദിയ സാന്നിധ്യമറിയിച്ചത്.

മുളുണ്ട് കേരള സമാജത്തിന്റ 64-മത് വാർഷിക പരിപാടിയിൽ നദിയ മൊയ്‌ദു വിശിഷ്ടാതിഥിയായി പങ്കെടുക്കും.

കാളിദാസ് നാട്യമന്ദിറിൽ മുംബൈ നോർത്ത് ഈസ്റ്റ്‌ എം. പി. സഞ്ജയ്‌ ദിന പാട്ടിൽ ആഘോഷപരിപാടികളുടെ ഉത്ഘാടനം നിർവ്വഹിക്കും.

ഉദ്ഘാടനതിന് ശേഷം വൈകുന്നേരം 6 മണി മുതൽ 6.30 വരെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സമാജം പ്രസിഡന്റ്‌ കലാശ്രീ സി. കെ. കെ. പൊതുവാൾ അധ്യക്ഷത വഹിക്കും.മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

തുടർന്ന് സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുതിയ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണത്തിനും വേണ്ടിയുള്ള ധനശേഖരാണർത്ഥം നടത്തുന്ന മെഗാ പ്രോഗ്രാമിൽ പ്രശസ്ത ഗായകനും, വയലിനിസ്റ്റുമായ വിവേകാനന്ദനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും സിനിമാതാരവും നർത്തകിയും അവതാരികയുമായ പാരിസ് ലക്ഷ്മിയും ടീമും അവതരിപ്പിക്കുന്ന വിവിധതരം നൃത്തങ്ങളും റെജി രാമപുരവും സംഘവും അവതരിപ്പിക്കുന്ന ഹാസ്യവിരുന്നും അരങ്ങേറും.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this