നവി മുംബൈയിൽ നിന്ന് YesWe Creationsന്റെ ബാനറിൽ ഓണത്തിനിറങ്ങിയ മലയാളം മ്യൂസിക്കൽ ആൽബമാണ് “അരികിൽ”
നവിമുംബൈ ഉൾവയിൽ താമസിക്കുന്ന ഷീബ വാസന്റെ വരികൾകൾക്ക് യുവ സംഗീത സംവിധായകൻ മഹേശ്വറാണ് ഈണം നൽകിയിരിക്കുന്നത്. പ്രശസ്ത പിന്നണിഗായകൻ അഭിജിത്ത് കൊല്ലമാണ് ആലാപനം. ഈ ബാനറിൽ ഇറങ്ങുന്ന ഏഴാമത്തെ മ്യൂസിക്കൽ ആൽബമാണ് അരികിൽ.
പാലക്കാടിന്റെ പ്രകൃതി ഭംഗിയിൽ ചിത്രീകരിച്ച ആൽബത്തിന്റെ സംവിധാനവും സ്ക്രിപ്റ്റും നിർവഹിച്ചിട്ടുള്ളത് കെവിൻ രാമചന്ദ്രനാണ്, ശ്രീവത്സനാണ് ഛായാഗ്രഹണം. ഒട്ടനവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുള്ള വിഷ്‌ണു ശശികുമാറാണ് നായകൻ. പുതുമുഖ താരം അനന്യ നായികയും ശരത് സഹനടനായും വേഷമിടുന്നു.
സ്വതന്ത്ര സംഗീത സംവിധാനത്തിൽ ശ്രദ്ധനൽകുന്ന മഹേശ്വർ മുംബൈയിലെ അറിയപ്പെടുന്ന ഗായകരിലൊരാളാണ്. മഹേശ്വറിന്റെ സംവിധാനത്തിൽ ഇതിന് മുന്നേ റിലീസ് ചെയ്ത “ഓണപൂത്താലം “, “എന്റെ നാഥൻ ”എന്ന ആൽബങ്ങളും ഏറെ പ്രേക്ഷക പ്രശംസ നേടിയ ആൽബങ്ങളായിരുന്നു.
റേഡിയോ കൊച്ചി 90fm സംപ്രേക്ഷണത്തിനായി സെലക്ട് ചെയ്ത ഈ ഗാനം ഓണം സ്പെഷ്യൽ ആയി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു