More
    Homeകുവൈറ്റ് ദുരന്തത്തിൽ മരിച്ചവരിൽ മുംബൈ മലയാളിയും; ആരോഗ്യ മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച നടപടിയെ അപലപിച്ച് ശിവസേന...

    കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരിൽ മുംബൈ മലയാളിയും; ആരോഗ്യ മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച നടപടിയെ അപലപിച്ച് ശിവസേന നേതാവ്

    Array

    Published on

    spot_img

    കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. പരുക്കേറ്റ് ചികിൽസയിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചതായി കുവൈത്ത് വിദേശകാര്യമന്ത്രി അറിയിച്ചു. എന്നാൽ ഏത് രാജ്യക്കാരനാണ് മരിച്ചതെന്ന് വ്യക്തമല്ല.

    23 മലയാളികള്‍, 7 തമിഴ്‌നാട്, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 23 മലയാളികളിൽ ഒരാൾ മുംബൈയിൽ ജനിച്ചു വളർന്ന മലയാളിയാണ്. അവിവാഹിതനായ ഡെന്നി ബേബി വിരാറിലാണ് താമസം. 33 വയസ്സായിരുന്നു. ‘അമ്മ നേരത്തെ മരിച്ചു. അച്ഛനോടൊപ്പമാണ് താമസം. ഇന്ന് വൈകീട്ട് നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന മാർഗം ഭൗതിക ശരീരം മുംബൈയിലെത്തിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്

    തീരാനഷ്ടമാണ് ഓരോ കുടുംബങ്ങള്‍ക്കുമുണ്ടായതെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മഹാരാഷ്ട്രയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ അനുശോചിച്ചു.

    അതെ സമയം കേരളത്തിലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയെ മഹാരാഷ്ട്ര ശിവസേന കേരള ഘടകം നേതാവ് ശ്രീകാന്ത് നായർ അപലപിച്ചു.

    കുവൈറ്റ് ദുരന്തത്തിൽ 24 മലയാളികളുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ ഈ കുടുംബങ്ങങ്ങളെ ചേർത്ത് പിടിക്കേണ്ട കടമ കേരള സർക്കാരിനുണ്ട്.

    അപകട സ്ഥലത്ത് സുരക്ഷാ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുവാൻ സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയെങ്കിലും കേന്ദ്ര സർക്കാർ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്രാനുമതി നിഷേധിച്ച നടപടി തികച്ചും ധാർഷ്ട്യം നിറഞ്ഞതും സങ്കുചിതവുമാണ്. ഇതിന് കേരള ജനത ഒരിക്കലും മാപ്പ് നൽകില്ലെന്നും ഷിൻഡെ പക്ഷം ശിവസേന നേതാവ് പറഞ്ഞു.

    Latest articles

    ചേരി പ്രദേശത്തെ കുട്ടികളെ ചേർത്ത് പിടിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം

    മുംബൈയിലെ ചേരി പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന മുനിസിപ്പാലിറ്റി സ്കൂളിൽ കഴിഞ്ഞ 14 വർഷമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്...

    പള്ളിമുറ്റത്ത് ചെണ്ടയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യുവ പ്രതിഭകൾ

    ഭയിന്ദർ സേക്രഡ് ഹാർട്ട് പള്ളിയിലെ 8 മുതൽ 55 വയസ്സ് വരെ പ്രായമുള്ള ഒരു ഡസനോളം പേരാണ് ദേവാലയാങ്കണത്തിൽ...

    140 അശരണരെ രക്ഷിച്ച #മഴയെത്തുംമുമ്പെ ദൗത്യത്തിന് തിരശ്ശീല

    നഗരത്തിൻ്റെ തെരുവുകളിൽ നിന്ന് നിരാലംബരായി കഴിയുന്ന 140 അരികു ജീവിതങ്ങളെ 30 ദിവസം കൊണ്ട് രക്ഷിച്ച #മഴയെത്തുംമുമ്പെ എന്ന...

    മികച്ച നടൻ മാത്രമല്ല ബിബിൻ ജോർജ് മികച്ച ഗായകനും !! മുംബൈയിൽ മലയാള സിനിമ അവാർഡ് വേദിയെ വിസ്മയിപ്പിച്ച് താരം.

    നാദിർഷാ സംവിധാനം ചെയ്ത പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ പ്രധാന റോളുകളിലെത്തി സൂപ്പർ ഹിറ്റായ അമർ അക്ബർ അന്തോണിയുടെ തിരക്കഥാകൃത്തായെത്തി...
    spot_img

    More like this