ആവേശം അലതല്ലിയ രാവിൽ മലയാള സിനിമയിലെ ഇരുപതോളം താരങ്ങൾക്ക് പുരസ്‌കാരങ്ങൾ കൈമാറിയപ്പോൾ മുംബൈ മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി.
ന്യൂ ബോംബെ കൾച്ചറൽ സെന്റർ അക്ബർ ട്രാവൽസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നാലാമത് മലയാള സിനിമാ അവാർഡ് നിശക്ക് ജൂൺ 16ന് വൈകീട്ട് 5 മണിക്ക് വാശി സിഡ്‌കോ ഹാളിൽ തിരി തെളിഞ്ഞു.
മികച്ച നടനുള്ള പുരസ്‌കാരം വിഷ്‌ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും പങ്കിട്ടു. മികച്ച നടിയായി നിഖിൽ വിമൽ, സ്പെഷ്യൽ ജൂറി പുരസ്‌കാരം സൈജു കുറുപ്പ്, മികച്ച സംവിധായകൻ രമേശ് പിഷാരഡി, കൂടാതെ റിയാസ് ഖാൻ, ബിജു നാരായണൻ, നിത്യ മാമൻ, ഇടവേള ബാബു, കുമാരി ദേവ നന്ദന (മാളികപ്പുറം), കുഞ്ഞികൃഷ്ണൻ മാസ്റ്റർ, രഞ്ജിൻ രാജ്, ചിത്ര നായർ, ദേവിക, നന്ദു പൊതുവാൾ തുടങ്ങി ചലച്ചിത്ര മേഖലയിലെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കാണ് അവാർഡുകൾ കൈമാറിയത്.
സ്പെഷ്യൽ ജ്യുറി പുരസ്‌കാരം നാസിക് മലയാളിയായ സുധീഷ് നായർക്ക് കൈമാറി. ദേശീയ തല ക്രിക്കറ്റ് താരം സുധിഷ് നായർ കരാട്ടെയിലും ബ്ലാക്ക് ബെൽറ്റാണ്. മറാത്തി സിനിമകളിലും അഭിനയിച്ചിട്ടുള്ള സുധീഷ് തന്റെ പരിമിതികളെ അവസരങ്ങളാക്കി ശബ്ദമില്ലാത്ത ലോകത്ത് സ്വന്തമാക്കിയത് 36 സ്വർണ്ണ മെഡലുകൾ, 26 വെള്ളി മെഡലുകൾ, 18 വെങ്കല മെഡലുകൾ അടക്കം നൂറോളം പുരസ്‌കാരങ്ങളാണ്.
ചാനൽ പരിപാടികളിലൂടെ ശ്രദ്ധേയരായ കലാ പ്രതിഭകൾ അണിനിരക്കുന്ന നൃത്ത സംഗീത ഹാസ്യ വിരുന്ന്, അഷ്ടപതി കളരിസംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, കൂടാതെ എൻ ബി സി സി യൂത്ത് വിഭാഗം അവതരിപ്പിച്ച നൃത്ത പരിപാടികളും അവാർഡ് നിശക്ക് തിളക്കമേകി. For more photos of the event click here >
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു