മെഗാ സ്റ്റാർ മമ്മുട്ടിയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാൻ നായകനാകുന്ന ആക്ഷൻ ചിത്രം ജൂൺ 14ന് തീയേറ്ററുകളിലെത്തും.കേരളത്തിന് പുറത്ത് അമ്പതോളം സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം മഹാരാഷ്ട്രയിലും ഗോവയിലുമായി എട്ടിടങ്ങളിലും പ്രദർശിപ്പിക്കും.
മുംബൈ ആസ്ഥാനമായ ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച ക്രൈം ത്രില്ലറായ ഡി.എൻ.എയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് എ.കെ സന്തോഷാണ്.
ഹിറ്റ്‌മേക്കർ ടി.എസ് സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ ആക്ഷൻ ജോണറിലുള്ള ചിത്രമാണ്. ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് സ്റ്റണ്ട് സിൽവ, കനൽകണ്ണൻ, പഴനിരാജ്, റൺ രവി എന്നിവരാണ്.
അഷ്ക്കർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മിയാണ് നായിക. ഒരിടവേളക്ക് ശേഷം ശക്തമായ കഥാപാത്രവുമായാണ് ഇരുവരുമെത്തുന്നത്. ബാബു ആൻ്റണി, ഹന്ന റെജി കോശി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
നൂറ്റി ഇരുപതോളം ദിവസം നീണ്ടു നിന്ന ചിത്രീകരണം ‘ മികച്ച സംഘട്ടന സംവിധായകരുടെ സഹായത്തോടെ ഒരുക്കിയ ആറ് സംഘട്ടനങ്ങൾ.. ‘ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു
ഈ ചിത്രത്തിൽ എ.സി.പി.റേച്ചൽ പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി റായ് അവതരിപ്പിക്കുന്നത്.
പ്രശസ്ത നടി സുകന്യയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഗീതം – ശരത്.