Search for an article

Homeമഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്സിന്റെ നേതൃത്വത്തിൽ രണ്ടാമത് മഹാരാഷ്ട്ര ക്രിസ്ത്യൻ...

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്സിന്റെ നേതൃത്വത്തിൽ രണ്ടാമത് മഹാരാഷ്ട്ര ക്രിസ്ത്യൻ നേതൃ സംഗമം

Published on

spot_img

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിന്നുള്ള കോൺഗ്രസ്സ് പ്രവർത്തകരായ ക്രിസ്ത്യൻ നേതാക്കളുടെ രണ്ടാം നേതൃസംഗമം 18.08.2024 ഞായറാഴ്ച ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് മഹാരാഷ്ട്ര കോൺഗ്രസ്സ് ആസ്ഥാനമായ തിലക്ഭവനിൽ വച്ചു നടന്നു.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്സ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ്- അഡ്മിനിസ്ട്രേഷൻ നാനാ ഗാവണ്ടേ ഉത്ഘാടനം ചെയ്തു.

മുംബൈ കോൺഗ്രസ്സ് കമ്മിറ്റി നൂനപക്ഷ വിഭാഗം പ്രസിഡന്റ് ഇബ്രാഹിം ഭായ്ജാൻ വീശിഷ്ടാഥിയായിരുന്നു. ആൾ ഇന്ത്യ കിസാൻ കോൺഗ്രസ്സ് കോർഡിനേറ്റർ അജിങ്ക്യ ദേശായി, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി ശ്രീരംഗ ബാർഗേ എന്നിവർ ആശംസകൾ അർപ്പിച്ചു.

മഹാരാഷ്ട്രയിലെ, മുംബൈ, നവിമുംബൈ, കോലാപ്പൂർ, സാഗ്ലി, പൂനെ, പാൽഘർ, അമ്പർനാഥ്, പനവേൽ, റായ്ഗഡ്, ഉൾവേ, വസായി-വിരാർ, കല്യാൺ-ഡോമ്പിവിലി, തുടങ്ങി വിവിധ മേഘലകളിൽ നിന്നുള്ള ക്രിസ്ത്യൻ നേതാക്കൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു.

രാജ്യത്തു ക്രിസ്ത്യൻ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, രാഷ്ട്രീയ ഭാഗഥേയത്വം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സംഭാവന നൽകാൻ കഴിയുന്ന വിവിധ മേഖലകൾ, തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ പങ്കാളിത്തം, വിവിധ പ്രാദേശിക വിഷയങ്ങൾ എന്നിവയിൽ പ്രതിനിധികൾ പ്രമേയങ്ങൾ അവതരിപ്പിച്ചു.

നൂനപക്ഷ അവകാശങ്ങൾക്കവേണ്ടി എന്നും നിലകൊണ്ട പാർട്ടിയാണ് കോൺഗ്രസ്സ് എന്നും അർഹമായ ആവശ്യങ്ങളിൽ കോൺഗ്രസ്സ് നേതൃത്വം എന്നും ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന കോൺഗ്രസ്സ് ഉപാധ്യക്ഷൻ നാനാ ഗാവണ്ടേ ഉറപ്പ് നൽകി.

രാഷ്ട്ര നിർമ്മാണത്തിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ പങ്ക് വളരെ വലുതാണെന്നും, ലോകസഭാ തിരെഞ്ഞെടുപ്പിലുണ്ടായതുപോലെ, നിർണ്ണായകമായ നിയമ സഭാ തിരെഞ്ഞെടുപ്പിലും ക്രിസ്ത്യൻ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ജനറൽ കോർഡിനേറ്റർ സിന്ധ്യ ഗോഡ്കെ സ്വാഗതവും, കല്യാൺ ഡോമ്പിവിലി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി നൂനപക്ഷ വിഭാഗം ജനറൽ സെക്രട്ടറി ഫിലിപ്പ് ശർമ നന്ദിയും അർപ്പിച്ചു.

Latest articles

മാനസരോവർ കാമോത്തേ മലയാളി സമാജം സാരഥികൾ തുടരും

മാനസരോവർ കാമോത്തേ മലയാളി സമാജം സാരഥികൾക്കിത് രണ്ടാമൂഴം. സമാജത്തിന്റെ പതിനേഴാമത് വാർഷിക പൊതുയോഗത്തിൽ നിലവിലുള്ള അധികാരികൾ 2025 -2028...

ഭീകരാക്രമണ സാധ്യത; രാജ്യത്തെ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം.

തീവ്രവാദികളിൽ നിന്നോ സാമൂഹിക വിരുദ്ധരിൽ നിന്നോ ആക്രമണ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങൾ, വിമാനങ്ങൾ, പറക്കൽ പരിശീലന സ്കൂളുകൾ എന്നിവിടങ്ങളിൽ സുരക്ഷ...

മഹാരാഷ്ട്ര; വോട്ട് മോഷണമെന്ന് രാഹുൽ ഗാന്ധി; കളവ് പോയത് രാഹുലിന്റെ സ്വബോധമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് (Video)

മഹാരാഷ്ട്രയിൽ ലോക സഭയിലെ കനത്ത പരാജയത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വലിയ വിജയം നേടിയത് വോട്ട്...

അന്ധേരി മലയാളി സമാജം; ഇരുപത്തിയഞ്ചാം വാർഷിക പൊതുയോഗം ആഗസ്റ്റ് 17-ന്

മുംബൈ, അന്ധേരി മലയാളി സമാജത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷിക പൊതുയോഗം ആഗസ്റ്റ് 17, ഞായറാഴ്ച, വൈകുന്നേരം 6 മണിക്ക് അന്ധേരി...
spot_img

More like this