More
    HomeArticleകേൾക്കാത്ത പാതി - അരവിന്ദൻ ഇല്ലാത്ത മാള

    കേൾക്കാത്ത പാതി – അരവിന്ദൻ ഇല്ലാത്ത മാള

    Published on

    spot_img

    മുംബൈയിൽ വന്ന കാലം മുതൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യം ‘നാട്ടിൽ എവിടെ ?’ എന്ന കുശലാന്വേഷണമാണ്. ജന്മസ്ഥലം മാളയാണെന്ന് പറയുമ്പോൾ പലരുടെയും ആദ്യ പ്രതികരണം “ഓ നമ്മുടെ മാള!!..’ എന്നൊരു പരിചയം പുതുക്കലും.

    അടൂർ ഭാസി മുതൽ പറവൂർ ഭരതൻ, കൊട്ടാരക്കര ശ്രീധരൻ നായർ, കുതിരവട്ടം പപ്പു തുടങ്ങി പുതിയ കാലത്തെ ജാഫർ ഇടുക്കി വരെയുള്ള കലാകാരന്മാരോടൊപ്പം ജന്മനാടിന്റെ പേരിൽ അറിയപ്പെടുന്ന മറ്റൊരു കലാകാരനാണ് മാള അരവിന്ദൻ. ഒരു പക്ഷെ മാളയുടെ മാണിക്യമെന്ന കെ കരുണാകരന്റെ വിശേഷണത്തിന് മങ്ങലേൽക്കുന്നത് അരവിന്ദന്റെ പ്രശസ്തിയിലാണെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. പിന്നീട് നടൻ ശ്രീനാഥും ഇപ്പോൾ ജോജു ജോർജ്ജുമെല്ലാം വന്നെങ്കിലും അരവിന്ദന്റെ പേരിലാണ് ഇന്നും മാള അറിയപ്പെടുന്നത്.

    നാല് പതിറ്റാണ്ടു കാലം മലയാള ചലച്ചിത്ര ലോകത്ത് സജീവ സാന്നിധ്യമായിരുന്ന ഹാസ്യ നടനെന്നതിലുപരി മികച്ച സ്വഭാവ നടന്‍ എന്ന നിലയിലും മാള അരവിന്ദന്‍ മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായിരുന്നു.

    മാളയിലെ വടമയില്‍ താമസിക്കുന്ന അരവിന്ദന്‍ പിന്നീട് മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്തനാവുകയായിരുന്നു. കാട്ടൂര്‍ ബാലന്റെ താളവട്ടം എന്ന നാടകത്തില്‍ പകരക്കാരനായിട്ടാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

    കോളേജ് വിദ്യാഭ്യാസ കാലത്താണ് മാള ടൌണിൽ സൈക്കിളിൽ ചുറ്റി നടന്നിരുന്ന നാടക നടനായ മാളയുമായി പരിചയപ്പെടുന്നത്. മൊബൈലും, വാട്ട്സപ്പും, ഇ-മെയിലും ഇല്ലാതിരുന്ന കാലത്ത് മിക്കവാറും ദിവസങ്ങളിൽ മാള പോസ്റ്റ്‌ ഓഫീസിൽ സ്ഥിരമായി എത്താറുള്ള അരവിന്ദന്റെ രൂപം ഇന്നും മനസ്സിലുണ്ട്. ഒരു ഹെർക്കുലീസ് സൈക്കിളിലാണ് അരവിന്ദന്റെ സവാരി. അന്നെല്ലാം പ്രസിദ്ധീകരണങ്ങളിലേക്ക് കാർട്ടൂണുകൾ അയച്ചു കൊടുക്കുന്നൊരു ശീലം എനിക്കുണ്ടായിരുന്നു. മിക്ക രാഷ്ട്രീയ കാർട്ടൂണുകളും എഡിറ്റർമാർ തിരിച്ചയക്കുന്നത് ആരുമറിയാതെ കൈപ്പറ്റാനുള്ള ഏക ആശ്രയമായിരുന്നു ഈ പോസ്റ്റ് ഓഫീസ്. ഇവിടെയായിരുന്നു സിനിമാ മോഹവുമായി നടന്നിരുന്ന അരവിന്ദനെ പലപ്പോഴും കണ്ടു മുട്ടിയിരുന്നത്. നാടക കമ്പനികളുമായും, മദ്രാസിലുള്ള സിനിമാക്കാരുമായും അരവിന്ദൻ ബന്ധപ്പെട്ടിരുന്നത് മാള ടൌണിലെ ഈ പോസ്റ്റ്‌ ഓഫീസു വഴിയായിരുന്നു. അഭിനയിക്കാനുള്ള ചാൻസുകൾ മിക്കവാറും ലഭിച്ചിരുന്നത് ടെലിഗ്രാം, പോസ്റ്റ് കാർഡ് തുടങ്ങിയ മാധ്യമങ്ങൾ വഴിയും. മാറിയ കാലത്ത് ഇവ രണ്ടും സർക്കാർ നിർത്തലാക്കി. അന്നെല്ലാം ആശയവിനിമയത്തിനായി ഗ്രാമ പ്രദേശങ്ങളിലെ പ്രധാന ഉറവിടമായിരുന്നു പോസ്റ്റ് ഓഫീസുകൾ. തത്സമയ സന്ദേശങ്ങൾ വിരൽത്തുമ്പിലേക്ക് ചുരുങ്ങിയ കാലഘട്ടത്തിലും കാലഹരണപ്പെട്ട പോസ്റ്റ് ഓഫീസുകളുടെ ഓർമകൾക്ക് ഗൃഹാതുരതയുടെ മധുരമുണ്ട്.

    മാളയിലെ പോസ്റ്റ് ഓഫീസിന് ചരിത്രപരമായൊരു പശ്ചാത്തലമുണ്ട് . ഒരു യഹൂദ (ജൂദന്മാർ) കുടുംബത്തിന്റെ വീടായിരുന്നു പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം. ജൂദപള്ളി അടക്കമുള്ള വിവിധ യഹൂദ പൈതൃക കേന്ദ്രങ്ങള്‍ ഇന്നും മാളയിലുണ്ട്.

    ഒന്ന് രണ്ടു സിനിമകളിൽ മുഖം കാണിക്കുക കൂടി കഴിഞ്ഞപ്പോൾ നാട്ടിലെ ഒരേയൊരു താരത്തിന്റെ കഥകൾ കേൾക്കാൻ എനിക്കും സഹപാഠികൾക്കും വലിയ കൗതുകമായിരുന്നു. അതിശയോക്തി കലർത്തി സ്വതസിദ്ധമായ രീതിയിലാണ് നാടക സിനിമാ ലോകത്തെ വിശേഷങ്ങൾ നല്ലൊരു തബലിസ്റ്റ് കൂടിയായ മാള അരവിന്ദൻ താളക്കൊഴുപ്പോടെ പങ്ക് വച്ചിരുന്നത്. ഇതെല്ലം കാൽപനികമായ പൊടിപ്പും തൊങ്ങലും ചേർത്ത് പിന്നീട് കൂട്ടുകാർക്ക് വിളമ്പുന്നതായിരുന്നു അക്കാലത്തെ മറ്റൊരു വിനോദം!!

    Also Read  |  കേൾക്കാത്ത പാതി – ആരും കൊതിച്ചു പോകും !!!

    വളരെ യാദൃശ്ചികമായാണ് ഡോ ബാലകൃഷ്ണന്റെ ‘സിന്ദൂരം’ എന്ന ചിത്രത്തിൽ ഒരു പകരക്കാരനായി അഭിനയിക്കാൻ മാള അരവിന്ദന് നിയോഗമുണ്ടായത്. പിന്നീട് മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭയായി മാള വളർന്നത്‌ ചരിത്രം.

    സിനി ബ്ലിറ്റ്സ് സെലിബ്രിറ്റി മാഗസിന്റെ വെബ് എഡീഷൻ ചുമതല വഹിക്കുന്ന കാലത്തായിരുന്നു അരവിന്ദനെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും മുംബൈയിൽ കാണാൻ ഇടയായത്. ചർച്ച് ഗേറ്റ് കെ സി കോളേജിന് സമീപമുള്ള ആകാശവാണി തീയേറ്ററിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു അരവിന്ദനും സംഘവും. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ഓർത്തെടുക്കാൻ മാള അങ്ങാടിയും പ്രതാപം നഷ്ടപ്പെട്ട പോസ്റ്റ് ഓഫീസുമെല്ലാം കടന്നു വന്നത് സ്വാഭാവികമായിരുന്നു.

    Premlal
    premlal@yahoo.com

    Latest articles

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...

    ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം

    പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ മുംബൈ മലയാളിയായ പടുതോൾ വാസുദേവന്റെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനം കലാസ്വാദകരുടെ ശ്രദ്ധ നേടുന്നു....
    spot_img

    More like this

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...