മാനസരോവർ കാമോത്തേ മലയാളി സമാജം സാരഥികൾക്കിത് രണ്ടാമൂഴം. സമാജത്തിന്റെ പതിനേഴാമത് വാർഷിക പൊതുയോഗത്തിൽ നിലവിലുള്ള അധികാരികൾ 2025 -2028 കാലയളവിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. സി പി ജലേഷ് പ്രസിഡന്റ് ആയും എൻ ബി ശിവപ്രസാദ് ജനറൽ സെക്രട്ടറിയായും വി ഗോകുൽ ദാസ് ട്രെഷറർ ആയും തുടരും.
വൈസ് പ്രസിഡന്റായി ലീന പ്രേമാനന്ദും ജോയിൻറ് സെക്രട്ടറിമാരായി ചന്ദ്രൻ മാടത്തുംകരയും പി ബി രാധാകൃഷ്ണനും ജോയിന്റ് ട്രെഷററായി ലിജി രാധാകൃഷ്ണൻ കൂടാതെ കമ്മറ്റി മെമ്പർമാരായി പ്രേമാനന്ദ് തൈക്കാണ്ടി, എൽദോ ചാക്കോ , ദിലീപ്‌കുമാർ, റ്റി വി തോമസ്, പ്രേമനാഥൻ , മോഹൻദാസ്, ശ്യാം മേനോൻ, ഉല്ലാസ് സദാനന്ദൻ, നിഷ ഗോകുൽദാസ്, രാഘവൻ, രമേശ് കുമാർ, എന്നിവരെയും തിരഞ്ഞെടുത്തു.
മുൻകാലങ്ങളിലെ പോലെ ജീവകാരുണ്യ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി വരും കാലങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിക്കുകയാണ് സമാജത്തിന്റെ ലക്ഷ്യമെന്ന് കമ്മറ്റി അംഗങ്ങൾ പറഞ്ഞു.

