താനെ വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം ഡിസംബർ 11ന് ബുധനാഴ്ച താനെ ഹിരാനന്ദാനി മെഡോസിന് സമീപമുള്ള ഡോക്ടർ കാശിനാഥ് ഗാനേകർ ഹാളിൽ നടക്കും.
താനെയിൽ മലയാളികൾ നേതൃത്വo നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസ്സോസിയേഷന്റെ(മേവ) ആഭിമുഖ്യത്തിലുള്ള വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിന്റെ 29-മത് വാർഷികാഘോഷത്തിനാണ് വേദിയൊരുങ്ങുന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ രണ്ടു വിഭാഗങ്ങളിലായാണ് ആഘോഷപരിപാടികൾ അരങ്ങേറുക.
മേവ പ്രസിഡന്റ് അഡ്വ രാജ്‌കുമാറും മറ്റു ട്രസ്റ്റ് അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിക്കുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.
തുടർന്ന് വിദ്യാനികേതന്റെ നൂറിലധികം വിദ്യാർഥികൾ ചേർന്നവതരിപ്പിക്കുന്ന വൈവിധ്യമാർന്ന നൃത്ത പരിപാടികളും അരങ്ങേറും.
രാവിലെ 9 മണിക്ക് സാംസ്‌കാരിക സമ്മേളനം. എസ് എസ് സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. സ്കൂളിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപകരെയും ചടങ്ങിൽ അനുമോദിക്കും. സ്കൂളിലെ മിസ്സ് വിദ്യാനികേതൻ, മാസ്റ്റർ വിദ്യാനികേതൻ എന്നിവരെ പ്രഖ്യാപിക്കും.
മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ മുഖ്യാതിഥിയും താനെ എം പി നരേഷ് മസ്‌കെ, എം ൽ എ മാരായ പ്രതാപ് സർ നായക്, സഞ്ജയ് കേൽക്കർ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കും. കൂടാതെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ലയൺ കുമാരൻ നായർ, ഡോക്ടർ ബിജോയ് കുട്ടി, ഡോക്ടർ റോയ് ജോൺ മാത്യു, എം. കെ നവാസ്, ഡോക്ടർ പത്മിനി കൃഷ്ണ, ഷെറിൽ ഗെയ്‌വാദ്, മുരളീധരൻ പിള്ള, ഗിരീഷ് കുമാർ, സതീഷ് നായർ,ഹരി വാസുദേവ്, പ്രമീള വിജയകുമാർ,ശിവപ്രസാദ് കേതൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.മേവ അംഗങ്ങളായ അഡ്വ എസ് ബാലൻ, അഡ്വ രവീന്ദ്രൻ നായർ എന്നിവർ ആശംസ പ്രസംഗം നടത്തും. പ്രധാന അദ്ധ്യാപിക ശർമിള സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിക്കും. ജനറൽ സെക്രട്ടറി ശ്രീകാന്ത് നായർ സ്വാഗതവും ചെയർ പേഴ്സൺ സീനാ മനോജ്, ട്രഷറർ എം. പി വർഗീസ് എന്നിവർ നന്ദി പ്രകാശനവും നിർവഹിക്കുമെന്ന് ജനറൽ സെക്രട്ടറി ശ്രീകാന്ത് നായർ അറിയിച്ചു.
പ്രശസ്ത നൃത്താധ്യാപകൻ രാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ നൃത്തപരിപാടികൾ അരങ്ങേറും