മുംബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രിയില്‍ 1500 കോടിയുടെ തട്ടിപ്പ് നടന്നതിന് പിന്നാലെ ദുര്‍മന്ത്രവാദം നടത്തിയതിന്റെ തെളിവുകളും കണ്ടെത്തി. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പരം ബിർ സിംഗ്
മുംബൈ ലീലാവതി ആശുപത്രിയിൽ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം . ആശുപത്രിയുടെ മൂന്ന് മുൻ ട്രസ്റ്റിമാർക്കെതിരെ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചുവെന്ന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പരം ബിർ സിങ് പറയുന്നു
“ലീലാവതി ആശുപത്രിയുടെ നിർമാണം 1997-ൽ ട്രസ്റ്റികളായ കിഷോർ മേത്തയും ഭാര്യ ചാരു മേത്തയും ചേർന്നാണ് ആശുപത്രി ആരംഭിക്കുന്നത്. എന്നാൽ 2002 മുതൽ അവരുടെ ബന്ധുക്കൾ, ആശുപത്രി അനധികൃതമായി കൈയ്യടക്കുകയായിരുന്നുവെന്നും പരം ബിർ സിംഗ് പറഞ്ഞു
കിഷോർ മേത്ത രോഗാവസ്ഥയിലായതോടെ 20 വർഷമായി ആശുപത്രിയുടെ നിയന്ത്രണം ഇവരുടെ കൈയ്യിലാണെന്നും ഇക്കാലയളവിൽ ബ്ലാക്ക് മാജിക് അടക്കം നിരവധി നിയമവിരുദ്ധ പ്രവൃത്തികൾ കണ്ടെത്തിയെന്നും പരം ബിർ സിങ് പറഞ്ഞു
ഒരു മുൻ ജീവനക്കാരനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദുർമന്ത്രവാദം നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തിയത് .