പുണെ ഖരാഡിയിലെ ലെക്സികൺ ഇന്റർനാഷണൽ സ്‌കൂൾ വാഗ്‌ഹോളി വിദ്യാർത്ഥിനിയായ നന്ദന ഹരീഷ്, സിബിഎസ്ഇ പ്ലസ് ടൂ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 95.6% നേടി മികച്ച വിജയം നേടി. ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ്, സയൻസ് എന്നീ മൂന്ന് വിഭാഗങ്ങളിലുമായി സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് നന്ദന തിളങ്ങിയത്. പത്താം ക്ലാസ്സിലും (CBSE) 95% മുകളിലുള്ള മാര്‍ക്കുകൾ നേടി നന്ദന ശ്രദ്ധേയമായ വിജയം നേടിയിരുന്നു.
ഫ്രഞ്ച് ബഹുരാഷ്ട്രകമ്പനിയായ അറ്റോസ്-ന്റെ ആസിയാ പസഫിക് മേഖലയുടെ നിയമവിഭാഗം വൈസ് പ്രസിഡന്റും ഹെഡുമായ ഹരീഷ് നമ്പ്യാരിന്റെയും എം.കോം, എം.ബി.എ ഡബിൾ പോസ്റ്റ് ഗ്രാജുവേറ്റുമായ രശ്മി ഹരീഷിന്റെയും മകളാണ് നന്ദന.
കോർപ്പറേറ്റ് നിയമ രംഗത്താണ് നന്ദനയുടെ പ്രധാന താത്പര്യം. നിയമത്തെ കരിയറായി തിരഞ്ഞെടുക്കുകയാണ് നന്ദനയുടെ ലക്ഷ്യം.