വേൾഡ് മലയാളി കൗൺസിൽ (WMC) ഇന്ത്യാ റീജിയന്റെ 14-ാം ബൈനിയൽ സമ്മേളനം 2025 മെയ് 17, 18 തിയതികളിൽ ഗുജറാത്തിലെ അഹമ്മദാബാദിലെ YMCAയിൽ സമാപിച്ചു. രണ്ട് ദിവസം നീണ്ട പരിപാടിയിൽ ഇന്ത്യയിലെയും വിദേശത്തെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.
ഗുജറാത്ത് സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയന്തി എസ്. രവി IAS സമ്മേളനം ഉദ്ഘാടനം ചെയ്തു. ന്യൂജേഴ്‌സിയിൽ നിന്നുള്ള മലയാളികൾ 30 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ വേൾഡ് മലയാളി കൗൺസിലിന്റെ ആഗോള സാന്നിധ്യവും മാതൃകാപരമായ നേതൃത്വ ശൈലിയും ശ്ലാഘനീയമാണെന്ന് ഡോ. ജയന്തി പറഞ്ഞു.

ഗുജറാത്ത് സർക്കാരിന്റെ ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ ആൻഡ് സൂപ്രണ്ട് ഓഫ് സ്റ്റാംപ്സ് ജിനു ദേവൻ IAS വിശിഷ്ടാതിഥിയായിരുന്നു.
WMC ഗുജറാത്ത് പ്രൊവിൻസ് പ്രസിഡൻ്റായ മോഹൻ നായർ വിവിധ തലങ്ങളിലെ പ്രതിനിധികളെ സ്വാഗതം ചെയ്തു. ഗുജറാത്ത് പ്രൊവിൻസ് പ്രസിഡന്റ് രാജൻ എ.എം, അഹമ്മദാബാദിൽ ഈ സമ്മേളനം നടത്താൻ സാധിച്ചതിൽ അഭിമാനം പ്രകടിപ്പിച്ചു. .

അഹമ്മദാബാദിന്റെ സാംസ്കാരിക ഘടകങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ഗൈഡഡ് സിറ്റി ടൂർ കൂടി പ്രതിനിധികൾക്കായി ഒരുക്കിയിരുന്നു. സ്ഥാനമൊഴിയുന്ന റീജിയണൽ ചെയർമാൻ പി.എൻ. രവി ജനറൽ കൗൺസിൽ മീറ്റിംഗിന് അദ്ധ്യക്ഷത വഹിച്ചു.
ഗ്ലോബൽ സെക്രട്ടറി ജനറലും പരിപാടിയുടെ കൺവീനറുമായ ദിനേഷ് നായർ WMCയെ ലോകത്തിലെ ഏറ്റവും വലിയ മലയാളി നെറ്റ്വർക്കായായി വിശേഷിപ്പിച്ചു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം മൂലമുള്ള യാത്രാ തടസ്സങ്ങൾ ഉണ്ടായിരുന്നിട്ടും 70%ലധികം പ്രൊവിൻഷ്യൽ നേതാക്കളും പരിപാടിയിൽ പങ്കെടുത്തുവെന്ന് അദ്ദേഹം അറിയിച്ചു. ഗുജറാത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന നൃത്ത പരിപാടികൾ അരങ്ങേറി.

2025–2027 കാലയളവിലെ പുതിയ ഭാരവാഹികളായ ദിനേഷ് നായർ (ഗ്ലോബൽ സെക്രട്ടറി ജനറൽ), ഷാജി മാത്യു (ഗ്ലോബൽ ട്രഷറർ), വിജയചന്ദ്രൻ (ഗ്ലോബൽ സെക്രട്ടറി) എന്നിവരെ മുൻ ഇന്ത്യാ റീജിയൻ നേതൃത്വം അഭിനന്ദിച്ചു.