Search for an article

HomeNewsഅത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് സേവനവുമായി ബോംബെ കേരള മുസ്‌ലിം ജമാഅത്ത്

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് സേവനവുമായി ബോംബെ കേരള മുസ്‌ലിം ജമാഅത്ത്

Published on

spot_img

ബോംബെ കേരള മുസ്‌ലിം ജമാഅത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് സർവീസ് ഉത്ഘാടനം ചെയ്തു. നിരവധി വർഷത്തെ കാത്തിരിപ്പിനോടുവിലാണ് ആംബുലൻസ് സേവനത്തിന് ഇന്ന് തുടക്കമിട്ടത്.

സാധാരണക്കാരായ ആളുകൾക്കു കുറഞ്ഞ ചിലവിൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജമാഅത്ത് പുതിയ സംരംഭം ആരംഭിക്കുന്നത് . ഇനി മുതൽ കിടപ്പു രോഗികളെയും, മരണപ്പെട്ടവരെയും വേഗത്തിലും, കുറഞ്ഞ ചിലവിലും നാട്ടിലെത്തിക്കാൻ സാധിക്കുമെന്ന് ജമാഅത്ത് ഭാരവാഹികൾ പറഞ്ഞു.

മുംബൈ അഞ്ചുമൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഞ്ജുമാൻ ഇസ്‌ലാം പ്രസിഡണ്ട്‌ പത്മശ്രീ ഡോക്ടർ സാഹിർ ഐ കാസി ആംബുലൻസിന്റെ ഉത്ഘാടന കർമം നിർവഹിച്ചു. ചടങ്ങിൽ ജമാഅത്ത് പ്രസിഡണ്ട്‌ T K C മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ C H സ്വാഗതം ആശംസിച്ചു. അസീം മൗലവി പ്രാർത്ഥന നടത്തി.

മലയാളികളുടെ ഉന്നത വിദ്യാഭ്യാസ ബോധവും പരസ്പര സ്നേഹവും, സഹായ മനസ്കതയും മറ്റെല്ലാ സമൂഹത്തിൽ നിന്ന് നമ്മളെ ഉന്നതരാക്കുന്നതെന്ന് ഡോക്ടർ കാസി തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ജമാഅത്ത് ചെയ്യുന്ന കാരുണ്യ സേവനങ്ങളെ ചടങ്ങിൽ സംസാരിച്ച മറ്റു നേതാക്കളും പ്രശംസിച്ചു. ഇക്ബാൽ മെമൻ ഓഫീസർ, ഉണ്ണി അക്ബർ ട്രാവെൽസ്, അബൂബക്കർ I T L ട്രാവെൽസ്, ദിൽ മുഹമ്മദ്‌, റിട്ടയേർഡ് തഹസീൽദാർ റിസ്‌വാൻ കാസി, ജമാഅത്ത് ട്രഷറർ വാക്മാൻ മഹമൂദ് ഹാജി, ചീഫ് പാട്രൻ മഷൂദ് മാണിക്കൊത്ത് , V A കാദർ ഹാജി, K P മൊയ്‌ദുണ്ണി, അസീസ് മാണിയൂർ,,ഗഫൂർ ഖാർഗർ, ഹംസ ഘട്കൊപ്പർ, , സുലൈമാൻ മർച്ചന്റ്, തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മുസ്തഫ കുമ്പോൾ നന്ദി പറഞ്ഞു.

Latest articles

മുംബൈ മലയാളി അണിയിച്ചൊരുക്കുന്ന ഹിന്ദി നാടകം ആഗസ്റ്റ് 25ന് അരങ്ങിലെത്തും

മുംബൈ മലയാളികൾക്ക് അഭിമാനമായി ഇതാദ്യമായാണ് ഒരു മലയാളി അണിയിച്ചൊരുക്കുന്ന ഹിന്ദി നാടകം മുംബൈയിൽ അരങ്ങേറുന്നത്. നടനും എഴുത്തുകാരനും സാമൂഹിക...

മലയാളം മിഷൻ കൊങ്കൺ മേഖല പ്രവേശനോത്സവം ആഗസ്റ്റ് 10ന്

മലയാളി മിഷന്‍ കൊങ്കൺ മേഖല പ്രവേശനോത്സവം പെന്‍ - റോഹ പഠനകേന്ദ്രങ്ങള്‍ സംയുക്തമായി പെന്‍ മാടാകോളനി വാചനാലയില്‍ വെച്ചും...

ഗുരുദേവഗിരിയിൽ നാളെ ഗുരുസരണി; ഉൽവെ മന്ദിരസമിതിയിൽ പൊതുയോഗം

നെരൂൾ : ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ ഗുരുസരണി എന്ന പരിപാടി ഉണ്ടായിരിക്കുമെന്ന്...

മുംബൈയിൽ BSNL വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ട്രേഡ് ഫെയർ സംഘടിപ്പിച്ചു

മുംബൈ : ടെലികോം. വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ BSNL ട്രേഡ് ഫെയർ 2025 ( സാവൻ മേള...
spot_img

More like this