മലയാളി മനസുകളിൽ പാടി പതിഞ്ഞ പാട്ടുകൾക്കൊപ്പം അപൂർവ്വങ്ങളിൽ അപൂർവമായ ചലച്ചിത്ര നാടക ഗാനങ്ങൾ ആലപിക്കാൻ വേദിയൊരുക്കുകയാണ് ഗ്രാഫഫോൺ എന്ന ഓൺലൈൻ സംഗീതാലാപന പരിപാടി.
ആശയവും സാക്ഷാത്ക്കാരവും നിർവഹിച്ചിരിക്കുന്നത് മലയാളത്തിൽ നിരവധി മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ പി സത്യനാണ്. ആംച്ചി മുംബൈ ഓൺലൈൻ അടക്കം വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ സംഗീത പരിപാടി തത്സമയം ആസ്വദിക്കാം.
മലയാള , തമിഴ്, ഹിന്ദി, സിനിമ, നാടക, ലളിത ഗാന ശാഖകളിൽ നിന്നുമുള്ള പാടി പതിയാത്ത പാട്ടുകൾ തിരഞ്ഞെടുത്ത്, നവാഗത ഗായകരെ കേൾപ്പിച്ച്, പാടാൻ പരിശീലിപ്പിച്ച് തത്സമയം ലോകമെമ്പാടുമുള്ള ഗാനാസ്വാദകർക്കായി സമർപ്പിക്കുകയാണ് ഗ്രാമഫോൺ ലക്ഷ്യമിടുന്നതെന്ന് സത്യൻ പറഞ്ഞു. എല്ലാ ഞായറാഴ്ചകളിലും രാത്രി എട്ടര മണിക്കാണ് പ്രക്ഷേപണം. (Every Sunday @ 8.30 p.m.) 1948 മുതലുള്ള പാട്ടുകൾ ഗായകർ പാടുന്നത് നൂതനമായ അനുഭവമായിരിക്കും. വേദികളിൽ സ്ഥിരം പാടുന്ന പാട്ടുകൾ ഓർമ്മ പുതുക്കുവാൻ മാത്രം ഉൾക്കൊള്ളിച്ച്, ബാക്കിയുള്ള പാട്ടുകലെല്ലാം സാധാരണ വേദികളിൽ കേൾക്കാത്ത പാട്ടുകൾ ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9895803570