More
    Homeമുംബൈയിൽ നാശനഷ്ടങ്ങൾ വിതച്ച് ആദ്യ മഴ; മരിച്ചവരുടെ എണ്ണം 8 ആയി, 64 പേർക്ക് പരിക്ക്

    മുംബൈയിൽ നാശനഷ്ടങ്ങൾ വിതച്ച് ആദ്യ മഴ; മരിച്ചവരുടെ എണ്ണം 8 ആയി, 64 പേർക്ക് പരിക്ക്

    Published on

    spot_img

    മുംബൈയിൽ നാശനഷ്ടങ്ങൾ വിതച്ച് സീസണിലെ ആദ്യ മഴ; കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്ന് 8 മരണം; 64 പേർക്ക് പരുക്ക്. നൂറിലധികം പേർ കുടുങ്ങി. അഗ്നിരക്ഷാസേ സേനയെത്തിയാണ് കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തിയത്. മഴയിലും പൊടി കാറ്റിലും മുംബൈയിലെ പല ഭാഗങ്ങളിലും ജനജീവിതം താറുമാറാകുകയും നാശനഷ്ടങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

    മഴയിലും കാറ്റിലും മുംബൈയിലെ പല ഭാഗങ്ങളിലും ജനജീവിതം താറുമാറാകുകയും നാശനഷ്ടങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

    മുംബൈയിൽ പമ്പിന് മുകളിലേക്ക് കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്ന് 8 മരണം റിപ്പോർട്ട് ചെയ്തു; 64 പേർക്ക് പരുക്ക് .

    ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് മുബൈ ഘാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിൽ തകർന്നു വീഴുകയായിരുന്നു. ബോര്‍ഡ് മുകളിലേക്ക് തകര്‍ന്നുവീണതോടെയാണ് വാഹനങ്ങള്‍ അടിയില്‍ കുടുങ്ങിയത്. പെട്രോൾ പമ്പിന് എതിർവശത്തായിരുന്നു പരസ്യബോർഡ്. അപകടത്തെ തുടർന്ന് നിരവധി വാഹനങ്ങൾ കുടുങ്ങികിടക്കുകയാണ്.

    ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പറയുന്നതനുസരിച്ച്, വൈകുന്നേരം 4.30 ഓടെയാണ് സംഭവം. ഹോർഡിംഗ് തകർന്നപ്പോൾ നൂറോളം പേർ കുടുങ്ങിക്കിടക്കുകയായിരുന്നു. പന്ത് നഗറിലെ ഈസ്‌റ്റേൺ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപം സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബോർഡാണ് തൊട്ടടുത്ത പെട്രോൾ പമ്പിൽ തകർന്നുവീണത് .

    പമ്പിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾക്കൊപ്പം പെട്രോൾ പമ്പിൻ്റെ വലിയൊരു ഭാഗവും തകർന്നു. 12 ഫയർ എഞ്ചിനുകളും രണ്ട് ക്രെയിനുകളുമെത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.

    ആദ്യ മഴ ലോക്കൽ ട്രെയിൻ സർവീസിനേയും ബാധിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ റെയിൽവേ സ്റേഷനുകളിലായി കുടുങ്ങിപ്പോയത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വഴിയോരങ്ങളിലെ വലിയ ബോർഡുകൾ നിലം പതിച്ചതോടെ ഈ മേഖലയിലെ ഗതാഗതം തടസ്സപ്പെട്ടു

    നാശനഷ്ടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കയാണ് മുംബൈയിലെ സമൂഹ മാധ്യമങ്ങൾ

    Latest articles

    പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)

    ഡോംബിവ്‌ലി ഹോളി ഹോളിഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജാണ് വിദ്യാർത്ഥികൾക്കിടയിൽ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി പൂർവ്വ...

    കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്

    കേംബ്രിഡ്ജ് : ഗുരുദേവ ദർശനം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷണത്തിൻ്റെ ഭാഗമാകുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ദക്ഷിണ ഏഷ്യൻ റിസർച്ച് ആൻഡ്...

    രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്

    ഡോംബിവ്‌ലി കേരളീയ സമാജം മുൻ ജി സി അംഗം, മുൻ വിദ്യാഭ്യാസ കാര്യദർശി എന്നീ നിലകളിൽ സാമൂഹിക രംഗത്ത്...

    ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു

    മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ - ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി...
    spot_img

    More like this