വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം. സമാജത്തിൻ്റെ രണ്ടാമത്തെ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ CMDRF ഫണ്ടിലേക്ക് നൽകി. നവിമുംബൈ വാഷിയിലെ കേരള ഹൗസ് മാനേജർ എസ്.ദീപു , നോർക്ക ഓഫീസർ ഭരത്തിന് എന്നിവർക്ക് സമാജം പ്രതിനിധികൾ സഹായ ധനത്തിന്റെ ചെക്ക് കൈമാറി.
എൻ ബി കെ എസ് പ്രതിനിധി സംഘത്തിൽ പ്രസിഡൻ്റ് കെ എ കുറുപ്പ് , ജന സെക്രട്ടറി പ്രകാശ് കാട്ടാക്കട , ഖജാൻജി ജ്യോതിഷ് മയൻ , വൈസ് പ്രസിഡന്റ് കെ ടി നായർ എന്നിവർ സന്നിഹിതരായിരുന്നു.
ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് വാശി കേരള ഹൗസ് മനേജരുടെ സാന്നിധ്യത്തിൽ നോർക്ക ഡെവലപ്മെന്റ് ഓഫീസർക്ക് സമാജം ഭാരവാഹികൾ ആഗസ്റ്റ് ആദ്യ വാരത്തിൽ കൈമാറിയിരുന്നു.
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ
- അണുശക്തിനഗറിലെ ഭാഗവത സപ്താഹ യജ്ഞം പരിസമാപ്തിയിലേക്ക്