മലയാളഭാഷാ പ്രചാരണസംഘം മലയാളോത്സവത്തിന്റെ കേന്ദ്ര കലോത്സവം ഞായറാഴ്ച രാവിലെ ഒൻപതുമുതൽ ഡോംബിവിലി കമ്പൽപാടയിലെ മോഡൽ കോളേജിൽ നടക്കും. മേഖലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരാണ് കേന്ദ്രതലത്തിൽ മത്സരിക്കുന്നത്.
കൊളാബമുതൽ പാൽഘർ, ഖോപ്പോളിവരെയുള്ള 10 മേഖലകളിൽനിന്നായി കുട്ടികൾമുതൽ വയോധികർവരെ 23 ഇനം ഭാഷാസാഹിത്യ കലാമത്സരങ്ങളിൽ പങ്കെടുക്കും. ഓരോ മത്സരവും പ്രായമനുസരിച്ച് അഞ്ചു ഗ്രൂപ്പുകളിലായാണ് ക്രമീകരിച്ചത്.
മലയാളോത്സവത്തോടനുബന്ധിച്ച് ഓൺലൈൻ വിഭാഗം സംഘടിപ്പിച്ച സെൽഫി മത്സരത്തിലും ആവേശത്തോടെയാണ് യുവാക്കളും വനിതകളും പങ്കെടുത്തത്. Click here to preview
നാളെ ഡോംബിവ്‌ലിയിൽ അരങ്ങേറുന്ന കലാ മാമാങ്കത്തിൽ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാകും വിവിധ സ്റ്റേജുകളിലായി മാറ്റുരക്കുക. നാലായിരത്തിലധികം പേർ മുംബൈ മലയാളികളുടെ സർഗോത്സവത്തിന് ദൃക്‌സാക്ഷികളാകും