അടുത്തിടെ പുറത്തിറങ്ങിയ രണ്ടു മലയാള ചിത്രങ്ങൾക്ക് മുംബൈയിലും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കുറ്റാന്വേഷണത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’
എം.എ. നിഷാദ് സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്, സമുദ്രകനി, ദുർഗ കൃഷ്ണ തുടങ്ങി 70ഓളം പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. മുംബൈയിലെ ബെൻസി പ്രൊഡക്ഷന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് ചിത്രത്തിന്റെ നിർമ്മാണം.
എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിൻ്റെ ചുരുളുകളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് എന്നതിനാൽ സിനിമ കണ്ടവരും ആവേശത്തോടെയാണ് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. പ്രേക്ഷകനെ സ്ക്രീനിനു മുന്നിൽ പിടിച്ചിരുത്തും വിധമാണ് ചിത്രത്തിലെ ഓരോ ഫ്രെയിമുകളുമെന്ന് ചിത്രം കണ്ടവർ പറയുന്നത് സംവിധായകൻ്റെ കയ്യടക്കത്തിൻ്റെ തെളിവാണ്.
ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രമായ ‘മുറ’ കപ്പേളയ്ക്ക് ശേഷം മുസ്തഫയൊരുക്കുന്ന രണ്ടാമത്തെ ചിത്രമാണ്.
വില്ലൻ കഥാപാത്രമായി ഞെട്ടിപ്പിക്കുന്ന പ്രകടനവുമായാണ് സുരാജ് വെഞ്ഞാറമ്മൂട് കൈയ്യടി നേടുന്നത്. മുറ ക്ക് ആദ്യ ദിനം മുതൽ നല്ല പ്രതികരണമാണ് തീയേറ്ററുകളിൽ ലഭിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ പ്രധാന ഗുണ്ടാ സംഘവും അവർക്കിടയിലേക്ക് അവരിലൊരാളായി എത്തിപ്പെടുന്ന നാല് യുവാക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പ്രതിപാദിക്കുന്നത്.
ചിത്രത്തിൽ രമയെന്ന കഥാപാത്രമായി മാല പാർവതിയും തിളങ്ങി. കനി കുസൃതി, കണ്ണൻ നായർ, വിസ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. റിയാ ഷിബുവാണ് നിർമാണം.
മുംബൈ മലയാളിയായ നിരഞ്ജൻ മേനോൻ ചിത്രത്തിന്റ ചീഫ് അസോസിയേറ്റ് ഡയറക്ടറും പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസറുമാണ്. കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലൂടെ അണിയറയിലും സാങ്കേതിക രംഗത്തും തിളങ്ങിയ നിരഞ്ജന്റെ സിനിമാ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന ചിത്രം കൂടിയാകും മുറ.
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു