മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായ രണ്ട് യാത്രക്കാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ദുരന്തം നടന്ന് ഒരു ദിവസത്തിന് ശേഷവും തുടരുന്ന തിരച്ചിലിലാണ് 43 കാരൻ്റെ മൃതദേഹം കണ്ടെത്തിയത്. അതെ സമയം കാണാതായ ഏഴ് വയസുകാരനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
മുംബൈ നഗരത്തെ നടുക്കിയ സംഭവത്തിൽ 11 ബോട്ട് യാത്രക്കാരും 4 നാവികസേനാംഗങ്ങളും ഉൾപ്പെടെ 14 പേർ മരിക്കുകയും മൂന്ന് മലയാളികൾ അടക്കം 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
നാവികസേനയുടെ ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരുടെ ജീവൻ നഷ്ടപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 20 കുട്ടികളടക്കം ഏകദേശം 110 യാത്രക്കാരാണ് ഫെറിയിൽ ഉണ്ടായിരുന്നത്. ഇരുപതോളം പേർക്ക് പരിക്കേറ്റു . ചികിത്സയിൽ ഉള്ളവരിൽ നാലുപേരുടെ നില ഗുരുതരമാണ്.