ഡോ. പ്രകാശ് ദിവാകരനും ഡോ.സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച “Harmony Unveiled: Sree Narayana Guru’s Blueprint for Word Peace and Progress എന്ന പുസ്തകം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സംയോജിപ്പിക്കും. 2025 ജനുവരി 17 ന് രാവിലെ 11:00 മണിക്ക് നടക്കുന്ന ചടങ്ങിലാണ് ലോക സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ശ്രീനാരായണ ഗുരുവിൻ്റെ ബ്ലൂപ്രിൻ്റ്’ എന്ന പുസ്തകം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഔദ്യോഗികമായി സംയോജിപ്പിക്കുക.
ലോകത്ത് നടമാടി കൊണ്ടിരിക്കുന്ന മനുഷ്യത്വപരമല്ലാത്ത പ്രവർത്തികളിൽ നിന്ന് ലോക ജനതയെ നന്മയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ മാനവ രാശിയുടെ ഉന്നമനത്തിനായി ആയുസ്സും വപുസ്സും ബലിയർപ്പിച്ച ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശനത്തെ ലോകജനഹൃദയങ്ങളിൽ എത്തിയ്ക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ നിർവഹിച്ച പുസ്തക രചനക്കാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുന്നത്.