അണുശക്തിനഗർ അയ്യപ്പക്ഷേത്രത്തിൽ ഡിസംബർ 14-ന് ആരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹ യജഞം 21-ന് സമാപിക്കുന്നു. മുഖ്യാചാര്യൻ ബ്രഹ്മശ്രീ മഞ്ചല്ലൂർ സതീഷിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന യജഞത്തിൽ വരിഞ്ഞം ശുഭാംഗനും കൊടുമൺ ദീപക്കും സഹആചാര്യന്മാരും, ശിവശങ്കര കുറുപ്പ് കാര്യദർശിയുമാണ്.
ഈ മാസം 24-ന് ആരംഭിക്കുന്ന മണ്ഡലപൂജ ആഘോഷങ്ങളിൽ കാവാലം ശ്രീകുമാറിന്റ സംഗീത കച്ചേരി, ഏലൂർ ബിജുവിന്റെ സോപാന സംഗീതം, വിനോദ് കൈതാരം അവതരിപ്പിക്കുന്ന കഥാപ്രസംഗം, മട്ടന്നൂർ ഉദയൻ നമ്പൂതിരിയും ചിറക്കൽ നിധീഷും ചേർന്നവതരിപ്പിക്കുന്ന ഡബിൾ തായമ്പക തുടങ്ങിയ പരിപാടികളും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. ഡിസംബർ 28-ന് ഘോഷയാത്രയോടെ ഇക്കൊല്ലത്തെ ആഘോഷങ്ങൾ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രഭാരവാഹികളുമായി (മൊബൈൽ: 8097282545) ബന്ധപ്പെടാവുന്നതാണ്.