നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ആഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ സംരംഭകത്വ മേഖലകളെയും സാധ്യതകളേയും പരിചയപ്പെടുത്തുകയാണ് മീറ്റിന്റെ ലക്ഷ്യം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍, ഭക്ഷ്യസംസ്കരണം, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം ഉള്‍പ്പെടെയുളള സാധ്യതകള്‍ മീറ്റില്‍ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപങ്ങള്‍ക്കുളള അംഗീകാരവും നടപടിക്രമങ്ങളും വേഗത്തിലാക്കാന്‍ ഏകജാലക സംവിധാനമെന്ന നിലയിലും എന്‍.ബി.എഫ്.സി സഹായിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ NBFC യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
—————————————————
ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍
പബ്ളിക് റിലേഷന്‍സ് ഓഫീസര്‍
നോര്‍ക്ക റൂട്ട്സ്-തിരുവനന്തപുരം
————————————-
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു