HomeBusinessഡോ:എ.പി.ജെ അബ്ദുൾ കലാം ബിസിനസ് എക്‌സലൻസ് അവാർഡ് സീഗൾ ഇന്റർനാഷണലിന്

ഡോ:എ.പി.ജെ അബ്ദുൾ കലാം ബിസിനസ് എക്‌സലൻസ് അവാർഡ് സീഗൾ ഇന്റർനാഷണലിന്

Published on

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടൻസിയായ സീഗൾ ഇൻ്റർനാഷണലിന് പ്രശസ്‌തമായ ഡോ:എ.പി.ജെ അബ്ദുൾ കലാം ബിസിനസ് എക്‌സലൻസ് അവാർഡ് ഡോ:എ പി ജെ അബ്ദുൾ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെൻ്റ് & സ്‌കിൽ ഡെവലപ്‌മെന്റാണ് മികച്ച ടാലൻ്റ് അക്വിസിഷൻ & ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻ്റ് കമ്പനിയ്ക്കുള്ള അവാർഡ് തിരുവന്തപുരത്തെ കേരള സർവ്വകലാശാലയിലെ സെനറ്റ് ചേംബറിൽ വെച്ച് കേരള ഇൻ്റർനാഷണൽ കോൺഫറൻസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് നൽകിയത്.

സീഗൾ ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാർ മധുസൂദനൻ കേരള അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.കേരള നിയമസഭാ സെക്രട്ടറി പ്രൊഫ. (ഡോ.) എൻ. കൃഷ്ണ കുമാർ, യുകെയിലെ സ്റ്റാഫോർഡ്ഷയർ യൂണിവേഴ്സിറ്റി ഡയറക്ടർ പ്രൊഫ. (ഡോ.) സാമന്ത സ്പെൻസ്, കേരള കേന്ദ്ര സർവകലാശാലയിലെ നിയമവിഭാഗം മേധാവി ഡോ.എൻ.ഗിരീഷ് കുമാർ, സ്പെയിനിലെ ജീൻ സർവകലാശാലയിലെ പ്രൊഫസർ ഡോ.റാബിയ എം. റാബെറ്റ് ടെംസമാനി,ഹിമാലയൻ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ ഡോ: പ്രകാശ് ദിവാകരൻ, ഡോ.എ.പി.ജെ. അബ്ദുൾ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെൻ്റ് & സ്കിൽ ഡെവലപ്‌മെൻ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ:ശ്രീ.വില്ലറ്റ് കൊറേയ, മാരിടൈം ബിസിനസ് ബുള്ളറ്റിൻ ചീഫ് എഡിറ്റർ നാണു വിശ്വനാഥൻ, നാസിക്കിലെ ആർ എൻ സി ആർട്‌സ്, കൊമേഴ്‌സ് & സയൻസ് കോളേജിലെ പ്രൊഫസർ ഡോ. സുരേഷ് ഘോദ്രാവോ ഉൾപ്പെടെ നിരവധി പ്രമുഖർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.

നാല് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സീഗൾ ഇൻ്റർനാഷണൽ, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടൻസിയാണ്. പത്ത് രാജ്യങ്ങളിലായി പതിനഞ്ച് ശാഖകളുള്ള കമ്പനിക്ക് ഇന്ത്യൻ ഗവൺമെൻ്റിൻ്റെ അംഗീകാരമുണ്ട്.സീഗൾ ഇൻ്റർനാഷണൽ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും യൂറോപ്യൻ രാജ്യങ്ങളിലും നിരവധി ആൾക്കാർക്ക് തൊഴിലവസരങ്ങൾ നൽകി വരുന്നു.

Photo: സീഗൾ ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാർ മധുസൂദനൻ കേരള അഡ്വക്കേറ്റ് ജനറൽ ശ്രീ കെ പി ജയചന്ദ്രനിൽ നിന്ന് ഡോ:എ.പി.ജെ അബ്ദുൾ കലാം ബിസിനസ് എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങുന്നു.ഡോ:ശ്രീ.വില്ലറ്റ് കൊറേയ,നാണു വിശ്വനാഥൻ,പ്രൊഫ. (ഡോ:) സാമന്ത സ്പെൻസ്,ഡോ.റാബിയ എം. റാബെറ്റ് ടെംസമാനീ,ഡോ: പ്രകാശ് ദിവാകരൻ തുടങ്ങിയവർ സമീപം.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this