മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു വൈസ് പ്രസിഡന്റുമായ പി ആർ കൃഷ്ണനാണ് 1950 മുതലുള്ള 74 വർഷക്കാലത്തെ മുംബൈ ജീവിതത്തിലെ തിരഞ്ഞെടുപ്പ് അനുഭവങ്ങൾ പങ്ക് വച്ചത്.
ഇന്നത്തേത് ഉൾപ്പടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്നിട്ടുള്ള എല്ലാ പാർലിമെന്ററി തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും സമ്മതിദാനം രേഖപ്പെടുത്തുവാൻ കഴിഞ്ഞ സന്തോഷമായിരുന്നു കൃഷ്ണേട്ടന്റെ വാക്കുകളിൽ. ഇതിന് മുൻപ് വരെയുള്ള എല്ലാ തിരഞ്ഞെടുപ്പ് വേളകളിലും മഹാരാഷ്ട്രയിലെ ഇടത് പക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാകാൻ സാധിച്ചിട്ടുണ്ടെന്നും പി ആർ പറഞ്ഞു.
“ആദ്യ കാല തിരഞ്ഞെടുപ്പുകളിലെല്ലാം പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു. സ്ഥാനാർഥികളോടൊപ്പം യാത്ര ചെയ്തായിരുന്നു അക്കാലത്തെ പ്രവർത്തനങ്ങൾ” പി ആർ കൃഷ്ണൻ പറഞ്ഞു
ദേശീയ സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പി ആർ, പാർട്ടി പ്രവർത്തനങ്ങളുടെ പേരിൽ നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. അന്നൊക്കെ കോടതിയിൽ സ്വയം വാദിച്ചായിരുന്നു ജാമ്യം നേടിയത്.
” ഇപ്പോൾ വയസ്സ് 93 ആയി. അതിന്റെ വിഷമതകളുണ്ട്. അത് കൊണ്ട് തന്നെ പരസ്യ പ്രചാരണങ്ങളിൽ പഴയ പോലെ പങ്കെടുക്കാൻ കഴിയാതെ പോയതിൽ ഖേദമുണ്ട്.” പി ആർ കൃഷ്ണന്റെ വാക്കുകളിൽ നിരാശ.
എന്നിരുന്നാലും സ്വതന്ത്ര ഇന്ത്യയിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനവും ചാരിതാർഥ്യവുമുണ്ടെന്ന് സഖാവ് പി ആർ കൂട്ടിച്ചേർത്തു.
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു