മഹാരാഷ്ട്രയിൽ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം. സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ് നഗരത്തിലെ ഛത്രപതി ഷാഹു വിദ്യാലയത്തിലെ പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഷിൻഡെ ഹൃദയാഘാതത്തെ തുടർന്ന് ദാരുണമായി മരിച്ചു
സംഭവത്തെ തുടർന്ന് പോളിങ് ബൂത്തിൽ ബഹളവും കുറച്ചുനേരം സംഘർഷാന്തരീക്ഷവും ഉടലെടുത്തു. ബാലാസാഹേബ് ഷിൻഡെയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബീഡ് നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, തെരഞ്ഞെടുപ്പിനിടെ ഒരു സ്ഥാനാർത്ഥി മരണപ്പെട്ടാൽ, സെക്ഷൻ 52 പ്രകാരം ബന്ധപ്പെട്ട സീറ്റിൽ വോട്ടുചെയ്യുന്നത് മാറ്റിവയ്ക്കാം.
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു