More
    HomeArticleമുംബൈ പാ(ഫാ)സ്റ്റ് (Rajan Kinattinkara)

    മുംബൈ പാ(ഫാ)സ്റ്റ് (Rajan Kinattinkara)

    Published on

    spot_img

    എഴുപത് എൺപത് കാലഘട്ടങ്ങളിൽ തൊഴിൽ അന്വേഷിച്ച് ബോംബെയിലേക്ക് വരുന്നവർ ആദ്യം ചെയ്യുന്നത് ഒരു ബയോഡാറ്റ ഉണ്ടാക്കലാണ്. ബയോഡാറ്റയിൽ വിദ്യാഭ്യാസ യോഗ്യതയേക്കാളും പ്രവർത്തി പരിചയത്തെക്കാളും വലിയ അക്ഷരത്തിൽ എഴുതി വയ്ക്കും, Knowledge of Shorthand and Typewriting. ചിലരൊക്കെ typewriting shorthand സ്പീഡും എഴുതിച്ചേർക്കും. പിന്നെ അവസാനം ഒരു കോളമുണ്ട്, Salary Expected അവിടെ എല്ലാവരും എഴുതുന്ന ഉത്തരമാണ് Negotiable. ജോലി തെണ്ടി നടക്കുന്നവന് എന്താണ് Negotiate ചെയ്യാനുള്ളത്. അതൊന്നും അന്നറിയില്ലായിരുന്നു, Salary എന്നെഴുതിയാൽ അതിന്റെ ഉത്തരം Negotiable എന്നാണ്, അതായിരുന്നു അന്നത്തെ ധാരണ.

    അങ്ങനെയാണ് ആദ്യമായി വർളിയിലുള്ള ഒരു എക്സ്പോർട്ട് കമ്പനിയിൽ ഭാഷ അറിയാത്ത ഞാൻ ജോലിക്ക് ചെല്ലുന്നത്. ഹിന്ദി അത്ര വശമില്ലായ്ക ഒന്നുമില്ലായിരുന്നു, മാലൂം നഹി എന്നൊക്കെ അറിയാമായിരുന്നു. പല്ലുകൊഴിഞ്ഞ ജരാനര ബാധിച്ച അവിടുത്തെ സേട്ട് സംസാരിക്കുമ്പോൾ പല്ലിനിടയിലൂടെ കാറ്റ് പോയി അവ്യക്തമായ ഭാഷയിൽ എന്നോട് ചോദിച്ചു, ഷോർട്ട് ഹാൻഡ് അറിയുമോ? ഞാൻ ഒന്നും മിണ്ടാതെ നാട്ടിലെ ഷോർട്ട് ഹാൻഡ് ലോവർ പാസായ സർട്ടിഫിക്കറ്റ് കുറച്ച് അഹങ്കാരത്തോടെ പൊക്കി കാണിച്ചു,

    അടുത്തത് എന്റെ ഷോർട്ട് ഹാൻഡ് പരിജ്ഞാനം ടെസ്റ്റ് ചെയ്യലാണ്, അദ്ദേഹം ഒരു കടലാസെടുത്ത് വായിക്കാൻ തുടങ്ങി, വായിക്കും മുന്നേ “ഐസ്‌ത പഡൂം ക്യാ” എന്നദ്ദേഹം ചോദിച്ചപ്പോൾ എനിക്കൊന്നും മനസ്സിലായില്ല, ഈ ഐസ്‌ത വാക്ക് ജീവിതത്തിൽ അതിനുമുന്നെ കേട്ടിട്ടില്ലായിരുന്നു. അതിനാൽ ഇടം വലം നോക്കാതെ പറഞ്ഞു, No No ….. ഇത് കേട്ടതും എന്റെ കോൺഫിഡൻസിൽ അദ്ദേഹം തൃപ്തനായി. അർത്ഥമറിയാതെ തട്ടി വിട്ടതാണ് No No എന്ന് അദ്ദേഹത്തിനറിയില്ലല്ലോ.

    വായന കഴിഞ്ഞ് അദ്ദേഹം ചോദിച്ചു, സാലറി കിത്ന ചാഹിയെ. എവിടെയെങ്കിലും ഒരു ജോലിക്ക് കയറി കൂടണം എന്ന ആഗ്രഹത്തിൽ നടക്കുന്ന എനിക്ക് സാലറി ആയിരുന്നില്ല പ്രശ്നം, ഒരവസരം കിട്ടലായിരുന്നു. ഞാൻ എത്ര പറഞ്ഞാലും അത് കൂടിപ്പോകുമോ, ആ കാരണം കൊണ്ട് എന്നെ ജോലിക്ക് എടുക്കാതിരിക്കുമോ എന്നൊക്കെ ഞാൻ ശങ്കിച്ചു. എന്റെ മൗനം കണ്ട് സേട്ട് പ്രോത്സാഹിപ്പിച്ചു, ബോലോ കിത്ന ചാഹിയെ? ഞാൻ മടിച്ച് മടിച്ച് പറഞ്ഞു, ചാർ സൗ. ഇത് കേട്ടതും അദ്ദേഹം പറഞ്ഞു, നോ നോ മേം തുംകൊ പാഞ്ച് സൗ ദുംഗ. പിന്നെ അദ്ദേഹം നൂറു രൂപ അധികം തരുന്നതിന്റെ ഒരു വിശദീകരണം നടത്തി. “നിങ്ങൾ മലയാളികൾക്ക് ഒരു സ്വഭാവമുണ്ട്, അമ്പതോ നൂറോ കൂടുതൽ കിട്ടിയാൽ അവിടേക്ക് ചാടും, അതുകൊണ്ടാണ് ഞാൻ ആദ്യമേ നൂറുരൂപ അധികം തരുന്നത്.” ഭാഷ അറിയില്ലെങ്കിലും അദ്ദേഹം മലയാളിക്കിട്ട് പറഞ്ഞ ആ വാചകത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി.

    രാജൻ കിണറ്റിങ്കര

    Latest articles

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു 

    മഹാരാഷ്ട്രയിൽ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം.  സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ്...

    മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്

    കഴിഞ്ഞ കുറേ നാളുകളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം ഇളക്കിമറിച്ച നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടപടികൾ അവസാനിക്കുമ്പോൾ ഏത് മുന്നണി...

    സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

    മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു വൈസ് പ്രസിഡന്റുമായ പി ആർ കൃഷ്ണനാണ് 1950...

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും 

    288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7...
    spot_img

    More like this