മുംബൈയിൽ ഗോരേഗാവ് കേരളകലാസമിതി സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി.
ബങ്കുർ നഗർ അയ്യപ്പക്ഷത്ര മൈതാനത്തിൽ വൈകീട്ട് ആറു മണിക്ക് ആരംഭിച്ച കലാപരിപാടികളിൽ പ്രശസ്ത ചലച്ചിത്ര നടനും കാരിക്കേച്ചർ ആർട്ടിസ്റ്റുമായ ജയരാജ് വാരിയർ, ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ വൈഗാലക്ഷ്മി, ടെലിവിഷൻ അവതാരകനും മിമിക്രി ആർട്ടിസ്റ്റുമായ ആശിഷ് എബ്രഹാം എന്നിവർ ചേർന്നൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ കാണികളുടെ മനം കവർന്നു. മുംബൈ വേദികളിൽ സുപരിചിതനായ ആശിഷ് ഒരിടവേളക്ക് ശേഷമാണ് വീണ്ടും മിമിക്രിയും സ്പോട്ട് ഡബ്ബിങ്ങുമായി കൈയ്യടി നേടുന്നത്.
വൈഗാലക്ഷ്മി നയിച്ച സംഗീത പരിപാടിയിൽ കലാസമിതി ഗായകരും അണിനിരന്നതോടെ കേരളപ്പിറവി ആഘോഷവേദി സംഗീതസാന്ദ്രമായി.
മുംബൈയിലെ മുൻനിര ഓർക്കസ്ട്രാ ടീം ആണ് സംഗീത പരിപാടിക്ക് നേതൃത്വം നൽകിയത് വിച്ചു അയ്യർ ലീഡ് ചെയ്യുന്ന ടീമിൽ കുമാർ, ഹരിദാസ്, അഭിലാഷ്, രവി ശങ്കർ എന്നിവരാണ് ഓർക്കേസ്ട്രഷനിൽ അണിനിരന്നത്
പ്രോഗ്രാം കൺവീനർ ജയകുമാർ, സെക്രട്ടറി രമേശ് നായർ, രാംദാസ് നായർ, സുഭാഷ് മേനോൻ, സുരേഷ് നായർ, രാജീവ് നായർ, രവി നായർ, സാമുവൽ, പ്രദീപ്, സരസ്വതി, എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. വൈഗലക്ഷ്മിയുടെ പിതാവും പിന്നണി ഗായകനുമായ പ്രശാന്ത് പുതുക്കിരി ആലപിച്ച ഹരിവരാസനം ഭക്തി ഗാനത്തോടെ ആഘോഷരാവിന് പരിസമാപ്തി കുറിച്ചു. For more photos of the event click here
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു