More
    HomeBusinessസമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ത്യ- ഒമാൻ വ്യാപാര വളർച്ചക്ക്​ വഴിയൊരുക്കും -ഒമാൻ വ്യവസായ വാണിജ്യ...

    സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ത്യ- ഒമാൻ വ്യാപാര വളർച്ചക്ക്​ വഴിയൊരുക്കും -ഒമാൻ വ്യവസായ വാണിജ്യ മന്ത്രി ഖൈസ്​ അൽ യൂസുഫ്​

    Published on

    spot_img

    ഇൻഡോ ഗൾഫ്​ ആൻഡ്​ മിഡിലീസ്​റ്റ്​ ചേംബർ ഡയറക്​ടർ ബോർഡ്​ അംഗങ്ങൾ ഒമാൻ വ്യവസായ വാണിജ്യ മന്ത്രിയുമായി കൂടികാഴ്​ച നടത്തിയിലാണ് പ്രത്യാശ പ്രകടിപ്പിച്ചത്.

    സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പാക്കുന്നത് ഇന്ത്യയും ഒമാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം പുതിയ തലങ്ങളിലേക്ക്​ ഉയരുമെന്ന്​ വ്യവസായ, വാണിജ്യ, നിക്ഷേപക പ്രോത്സാഹന മന്ത്രിഖൈസ്​ അൽ യൂസുഫ്​. ഇൻഡോ ഗൾഫ്​ ആൻഡ്​ മിഡിൽ ഈസ്റ്റ് ​ ചേംബർ ഓഫ്​ കൊമേഴ്​സ്​ (ഇൻമെക്)ഡയറക്​ടർ ബോർഡ്​ അംഗങ്ങളുമായി മന്ത്രാലയത്തിൽ നടന്ന കൂടികാഴ്​ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

    ഉൽപാദനം, ഗതാഗതം, ചരക്കുനീക്കം, ടൂറിസം, ഊർജം, ഖനനം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനാണ്​ രാജ്യം മുൻഗണന നൽകുന്നതെന്ന്​ പറഞ്ഞ ഖൈസ്​ അൽ യൂസുഫ് ഇൻമെക് പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും ഉറപ്പുനൽകി.

    ഇൻമെക് ഒമാൻ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ ഒമാൻ ചേംബറിന്​ കീഴിൽ വേണം നടത്താനെന്നും ഇതിനായി രജിസ്​ട്രേഷൻ സംവിധാനം നടപ്പിലാക്കുമെന്നും വ്യവസായ, വാണിജ്യമന്ത്രി പറഞ്ഞു. നവീനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ഇരു രാജ്യങ്ങളിലെയും സ്​റ്റാർട്ട്​അപ്പ്​ നിക്ഷേപകർക്കായി ഒമാൻ ചേംബറുമായി ചേർന്ന്​ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതി​െൻറ സാധ്യതകൾ കൂടികാഴ്​ചയിൽ ചർച്ച ചെയ്​തു. ഇൻവെസ്​റ്റ്​ ഒമാൻ, ഒമാൻ ബിസിനസ്​ ഫോറം എന്നിവക്ക്​ ഇൻമെക് നൽകാൻ കഴിയുന്ന പിന്തുണയുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടികാഴ്​ചയിൽ വിഷയമായി. ഇൻവെസ്​റ്റ്​ ഒമാൻ, ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി എന്നിവയുടെ പങ്കാളിത്തത്തോടെ വാർഷിക മെഗാ ഇവൻറ്​ നടത്തുന്നതുമായി ബന്ധപ്പെട്ട നിർദേശം ഇൻമെക് കൂടികാഴ്​ചയിൽ മുന്നോട്ടുവെച്ചു. ഒമാന്റെ സമഗ്ര ബിസിനസ്​ അന്തരീക്ഷത്തിന്​ ഈ വാർഷിക പരിപാടി ഗുണം ചെയ്യുമെന്ന്​ ഇൻമെക് അംഗങ്ങൾ ചൂണ്ടികാട്ടി.

    ഹോട്ടൽ അതിഥി വ്യവസായ രംഗത്തെ അടിസ്​ഥാന സൗകര്യങ്ങളുടെ സഹകരണ സാധ്യതകളും കൂടികാഴ്​ചയിൽ ചർച്ചയായി. ഇന്ത്യയിൽ നിന്ന്​ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും വിധം ഈ രംഗ​ത്തെ പ്രവർത്തനങ്ങൾ മാറ്റിയെടുക്കേണ്ടതുണ്ട്​.

    ഒമാനിലെ ഹെൽത്ത്​കെയർ രംഗത്തേക്ക്​ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നത്​ സംബന്ധിച്ചും വിശദ ചർച്ചകൾ നടന്നു. ഇതിനായി ഇൻഷൂറൻസ്​ നിയമങ്ങളിൽ മന്ത്രി തല ഇടപെടൽ വേണമെന്ന്​ ഡയറക്​ടർ ബോർഡ്​ അംഗങ്ങൾ ചൂണ്ടികാണിച്ചു. സേവനദാതാക്കൾക്ക്​ ഇൻഷൂറൻസ്​ കമ്പനികൾ പണമൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ക്രമപ്പെടുത്തുകയും വേണമെന്ന്​ ഡയറക്​ടർ ബോർഡ്​ അംഗങ്ങൾ ചൂണ്ടികാട്ടി.

    ഇൻമെക് ഒമാൻ ചാപ്​റ്റർ പ്രസിഡൻറ്​ മുഹിയു​ദ്ദീൻ മുഹമ്മദലിയുടെ നേതൃത്വത്തിൽ ഇൻമെക് സെക്രട്ടറി ജനറൽ ഡോ. സുരേഷ് കുമാർ മധുസുദനൻ ഒമാൻ ഡയറക്​ടർ ഡേവിസ്​ കല്ലൂക്കാരൻ, വൈസ്​ ചെയർമാൻമാരായ ഡോ.ജെയിംസ്​ മാത്യു (യു.എ.ഇ), സിദ്ദീഖ്​ അഹമ്മദ്​ (സൗദി അറേബ്യ), കുവൈത്ത്​ ഡയറക്​ടർ രാജേഷ്​ സാഗർ എന്നിവർ കൂടികാഴ്​ചയിൽ പ​ങ്കെടുത്തു.

    ഇന്ത്യയിലെയും പശ്​ചിമേഷ്യ രാജ്യങ്ങളിലെയും പ്രൊഫഷനലുകളു​ടെയും ബിസിനസുകാരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലാഭേഛയില്ലാത്ത കോർപറേറ്റ്​ കൂട്ടായ്​മയാണ്​ ഇൻഡോ ഗൾഫ്​ മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കോമേഴ്​സ്​. സർക്കാർ ഏജൻസികൾ, പശ്​ചിമേഷ്യൻ രാജ്യങ്ങളുടെയും ഇന്ത്യയുടെയും എംബസികൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ വ്യാപാരവും വ്യവസായവും വളർത്താൻ ലക്ഷ്യമിട്ട്​ 2022 മാർച്ചിൽ ഇന്ത്യയിലാണ്​ കൂട്ടായ്​മയുടെ തുടക്കം. കഴിഞ്ഞ വർഷമാണ്​ ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സുമായി സഹകരണ കരാർ ഒപ്പുവെച്ചത്​. ഒമാന്​ പുറമെ യു.എ.ഇ, സൗദി, കു​വൈത്ത്​ തുടങ്ങിയ ഗൾഫ്​ രാജ്യങ്ങളിലും കേരള, മഹാരാഷ്​​ട്ര, ന്യൂദൽഹി, തമിഴ്​നാട്​ എന്നിവിടങ്ങളിലും കൂട്ടായ്​മ പ്രവർത്തിക്കുന്നുണ്ട്​.
    കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒമാൻ ചാപ്​റ്റർ വേറിട്ട പരിപാടികളാണ്​ സംഘടിപ്പിച്ചിട്ടുള്ളത്​. ഒമാൻ ചേംബറിന്​ കീഴിലെ വിദേശ നിക്ഷേപക കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാനായി ഡേവിസ്​ കല്ലൂക്കാരനെ ഡയറക്​ടർ ബോർഡ്​ അംഗങ്ങൾ നാമനിർദേശം ചെയ്​തിരുന്നു. മത്സ്യബന്ധന മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ ചേംബറുമായി ചേർന്ന്​ കഴിഞ്ഞ വർഷം ഡിസംബറിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായിരുന്നു. ഈ സെമിനാറിൽ കേരളത്തിലെ സമുദ്ര ഷിപ്പ്​ ബിൽഡിങ്​ യാർഡും ഒമാനിലെ പ്രാദേശിക കമ്പനികളുമായി രണ്ട്​ ധാരണാപത്രങ്ങൾ ഒപ്പു​വെച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 22ന്​ സംഘടിപ്പിച്ച ടൂറിസം സെമിനാറാണ്​ മറ്റൊന്ന്​. ഇതിൽ മുംബൈയിലെ വെസ്​റ്റ്​ കോസ്​റ്റ്​ മറൈൻ സർവിസസും ഒമാനിലെ മൊഹ്​സിൻ ഹൈദർ ദാർവിഷ്​ ഗ്രൂപ്പും ധാരണാപത്രം ഒപ്പിട്ടിരുന്നു. നിലവിൽ 20 അംഗങ്ങളാണ്​ ഒമാൻ ചാപ്​റ്ററിലുള്ളത്​. അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്​ കൂട്ടായ്​മ.

    Latest articles

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു 

    മഹാരാഷ്ട്രയിൽ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം.  സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ്...

    മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്

    കഴിഞ്ഞ കുറേ നാളുകളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം ഇളക്കിമറിച്ച നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടപടികൾ അവസാനിക്കുമ്പോൾ ഏത് മുന്നണി...

    സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

    മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു വൈസ് പ്രസിഡന്റുമായ പി ആർ കൃഷ്ണനാണ് 1950...

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും 

    288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7...
    spot_img

    More like this

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു 

    മഹാരാഷ്ട്രയിൽ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം.  സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ്...

    മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്

    കഴിഞ്ഞ കുറേ നാളുകളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം ഇളക്കിമറിച്ച നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടപടികൾ അവസാനിക്കുമ്പോൾ ഏത് മുന്നണി...

    സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

    മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു വൈസ് പ്രസിഡന്റുമായ പി ആർ കൃഷ്ണനാണ് 1950...