ബോളിവുഡിലെ ഏറെ ആഘോഷിക്കപ്പെട്ട അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട ദാമ്പത്യമാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും പങ്കിട്ടത്.
പരസ്പര ബഹുമാനവും പിന്തുണയും അടയാളപ്പെടുത്തിയ താര ദമ്പതികളുടെ ബന്ധം പല വിവാദങ്ങൾക്കിടയിലും കെട്ടുറപ്പോടെ മുന്നോട്ട് പോകുമ്പോൾ ആരാധകരാൽ പ്രശംസിക്കപ്പെട്ടു.
എന്നാൽ പ്രശസ്ത ടെലിവിഷൻ അവതാരക സിമി ഗെര്‍വാളുമായുള്ള അഭിമുഖത്തിലാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ചില ഉൾക്കാഴ്ചകൾ പങ്ക് വച്ചത്.
ഒരു റൊമാൻ്റിക് ആണെന്ന് കരുതുന്നുണ്ടോ എന്ന് സിമിയുടെ ചോദ്യത്തോട് അല്ലെന്നായിരുന്നു ബച്ചന്റെ ആദ്യ പ്രതികരണം.
അമിതാഭിൻ്റെയും ജയാ ബച്ചൻ്റെയും ആദ്യ നാളുകളെ കുറിച്ച് ജിജ്ഞാസ പ്രകടിപ്പിച്ച സിമി, ഡേറ്റിംഗ് നടത്തുമ്പോൾ അമിതാഭ് എപ്പോഴെങ്കിലും റൊമാൻ്റിക് ആയിരുന്നോയെന്ന് ജയയോട് ചോദ്യമെറിഞ്ഞു.
എന്നാൽ ഈ കാലങ്ങളിലൊന്നും പരസ്പരം അധികം സംസാരിച്ചിട്ടില്ലെന്ന് സൂചിപ്പിച്ച ജയയുടെ പ്രതികരണം . സിമിയെ ഞെട്ടിച്ചു.
അമിതാഭ് തൻ്റെ പതിവ് ശൈലിയിൽ പറഞ്ഞു, സംസാരിക്കുന്നത് സമയം പാഴാക്കലാണെന്നും ഈ സമയത്ത് മറ്റെന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ബച്ചൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ സിമിയോട് പറഞ്ഞു.
എന്നാൽ സൗഹൃദം വിവാഹത്തിൽ പരിണമിച്ചതിന്റെ കാരണം ജയ വ്യക്തമാക്കി. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഒരു ‘അപകടം’ തോന്നിയിരുന്നെന്ന് ജയ പറഞ്ഞു. മറ്റുള്ളവർക്ക് ഒരു വിധത്തിലും സ്വാധീനിക്കാൻ കഴിയാത്ത വ്യക്തിത്വമാണ് തന്റേതെന്നും എന്നാൽ തന്നെ സ്വാധീനിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി അമിതാഭ് മാത്രമായതിനാലാണ് താൻ ഭയന്നതെന്നും അവർ വിശദീകരിച്ചു. ഒരു പക്ഷെ ഇതേ കാര്യം തന്നെയാകാം ബച്ചനെ വിവാഹം കഴിക്കാൻ പ്രേരിപ്പിച്ച ഘടകവും. ജയ കൂട്ടിച്ചേർത്തു.
- ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നാളെ നെരൂളിൽ; ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യാതിഥി
- വയനാട് റീബിൽഡിങ്; കൈത്താങ്ങായി ന്യൂ ബോംബെ കേരളീയ സമാജം
- അഹമ്മദ് നഗർ കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 28ന്
- വീണ്ടും വസന്തം നവംബർ 9 ന് സംഘടിപ്പിക്കും
- ഉല്ലാസ് ആർട്ട്സ് ഓണാഘോഷം സെപ്റ്റംബർ 29ന്