അഹമ്മദ് നഗർ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 2024,സെപ്റ്റംബർ 28ന് അഹമ്മദ് നഗർ മൻമാട് റോഡിലുള്ള വൃന്ദാവൻ ലോൺസിൽ രാവിലെ 9 മണി മുതൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ നടക്കും
2023-2024 വർഷങ്ങളിൽ SSC / HSC ഏറ്റവും കൂടുതൽ മാർക്ക് നേടി ഉന്നത വിജയം നേടിയ അഹമ്മദ് നഗറിലെ കുട്ടികളെ ക്യാഷ് അവാർഡ് നൽകി ആദരിക്കും.
ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂക്കള മത്സരം, ചിത്രരചന കൂടാതെ കലാ കായിക മത്സരങ്ങളും ചടങ്ങിന് മിഴിവേകും.
ഉച്ചക്ക് 12.10ന് ദീപം തെളിച്ച് ഉദ്ഘാടനം. 12.40ന് ഓണസദ്യക്ക് ശേഷം 2.30 മുതൽ കലാകായിക പരിപാടികൾ അരങ്ങേറും. തുടർന്ന് 4.45ന് വടംവലി .
വൈകീട്ട് 5.30 മുതൽ കൊച്ചിൻ ആർട്സ് ഇന്ത്യ അവതരിപ്പിക്കുന്ന ഓർക്കസ്ട്ര മിമിക്സ് മാജിക് മെഗാ ഷോ.
മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്:- സുരേഷ് കുമാർ 9890221560 / സ്മിത ബിജു / സ്മിത രാജൻ
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
