എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യൂണിയൻ,ശാഖായോഗം,വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റ്,യൂത്ത് മൂവേമെന്റ്,ബാലജനയോഗം,കുമാരി സംഘം,വൈദിക യോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻറെ 170 മത് ജയന്തി സെപ്റ്റംബർ 08 ഞായറാഴ്ച്ച, നെരൂൾ വെസ്റ്റ് ജൂഹി നഗറിലെ ബോംബെ ബണ്ട്സ് അസോസിയേഷൻ ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 മുതൽ മഹാഗുരുപൂജയോടു കൂടി ആഘോഷ പരിപാടികൾക്ക് തുടക്കമാകും.
10 30 മണി മുതൽ നടക്കുന്ന ജയന്തി സമ്മേളനം എസ്സ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡൻ് തുഷാർ വെള്ളാപ്പള്ളി ഉത്‌ഘാടനം ചെയ്യും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥിയായിരിക്കും.
എസ്സ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി ജയന്തി സന്ദേശവും അനുഗ്രഹ പ്രഭാഷണവും നടത്തും. എം.എൽ.എ. മാരായ മന്ദാ മാത്രേ, ഗണേശ് നായിക്ക്, മുൻ എം എൽ എ സന്ദീപ് നായിക്ക് ,അഖില ഭാരതീയ ഭണ്ഡാരി മഹാസംഘ് പ്രസിഡന്റ് നവീൻചന്ദ്ര ബണ്ടിവഡേക്കർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ചടങ്ങിൽ കലാ,സാംസകാരിക,സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. എസ്.എസ്.സി, എച്ച് എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ആദരിക്കും . തുടർന്ന് ചതയസദ്യക്ക് ശേഷം ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ ശാഖകളും വനിതാ-യുവ യൂണിറ്റുകളും ചേർന്നവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുമെന്ന് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ അറിയിച്ചു.
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു