Homeവീണ്ടും വസന്തം നവംബർ 9 ന് സംഘടിപ്പിക്കും

വീണ്ടും വസന്തം നവംബർ 9 ന് സംഘടിപ്പിക്കും

Published on

ഡോംബിവില്ലി മലയാളികളുടെയും മറുനാടൻ മലയാളികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘വീണ്ടും വസന്തം’ നവംബർ 9 ന് , ശനിയാഴ്ച്ച വൈകീട്ട് ഡോംബിവില്ലി ഈസ്റ്റിലുള്ള സർവേഷ്‌ ഹാളിൽ സംഘടിപ്പിക്കും

കലാ , സാംസ്‌കാരിക , സാഹിത്യ , സംഘടന രംഗത്ത് അവിസ്മരണീയമായ സംഭാവനകൾ നൽകുകയും , പുതിയ തലമുറക്ക് മാർഗ്ഗ ദർശികളാകുകയും ചെയ്ത മുതിർന്ന മറുനാടൻ മലയാളി പ്രതിഭകളെ ആദരിക്കുന്ന പരിപാടിയാണ് ‘വീണ്ടും വസന്തം’

നാടകം, സംഗീതം , നൃത്തം , സംഗീതാലാപനം , പത്രപ്രവർത്തനം , ചിത്രരചന , വിദ്യഭ്യാസം , ആതുര സേവനം തുടങ്ങിയ വൈവിധ്യമാർന്ന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും , കേരളീയ സുകുമാര കലകൾ മറ്റുള്ളവരെ അഭ്യസിപ്പിക്കുകയും ചെയ്യുന്ന മറുനാടൻ മലയാളി പ്രതിഭകളെയും അനുമോദിക്കും . പല കാരണങ്ങളാൽ മഹാനഗരത്തിൽ എത്തുകയും , സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുകയും , ജീവിതക്ലേശങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നതോടൊപ്പം തന്റെ ഇഷ്ട്ടവിഷയങ്ങൾ പരിശീലിക്കാനും ,പിന്നീട് മറ്റുള്ളവർക്ക് പരിശീലനം നൽകാൻ ശ്രമിക്കുകയും ചെയ്ത സുമനസ്സുകളുടെ കൂടിച്ചേരലായാണ് ‘വീണ്ടും വസന്തം ‘ എന്ന പരിപാടികൊണ്ട് ട്രൂ ഇന്ത്യൻ വിഭാവനം ചെയ്യുന്നതെന്ന് ട്രൂ ഇന്ത്യൻ ക്രിയേറ്റീവ് വിങ്ങ് ഡയറക്റ്റർ അംബിക വാരസ്യാർ അറിയിച്ചു.

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചശേഷം ഇതിനായി പ്രവർത്തനം നടത്തും . മുതിർന്ന തലമുറയെ ആദരിക്കാനായി ഒരുക്കുന്ന ‘ വീണ്ടും വസന്തം ‘ പരിപാടിയിൽ യുവതലമുറയിലെ പ്രതിഭകളുടെ തിരഞ്ഞെടുക്കപെട്ട കലാപരിപടികളും ഉണ്ടാകും .

കൂടുതൽ വിവരങ്ങൾക്ക് 9320986322 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this