ബോളിവുഡ് സൂപ്പർ താരം ഷാരൂഖ്ഖാൻ നേത്രചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറക്കുന്നു. രണ്ടുദിവസത്തിനകം അമേരിക്കയിലേക്ക് യാത്രയാകുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തേ മുംബൈയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി ഷാരൂഖിനെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ 29-ന് നടക്കേണ്ടിയിരുന്ന ശസ്ത്രക്രിയ നടന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത് . തൊട്ടുപിന്നാലെയാണ് വിദഗ്‌ദ ചികിത്സ തേടി അമേരിക്കയിലേക്ക് തിരിക്കുന്നത്. ചികിത്സയുടെ കൂടുതൽവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2014-ൽ ചെറുതായി കാഴ്ചമങ്ങിയതിനെത്തുടർന്ന് ഷാരൂഖിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
മെയ് മാസത്തിൽ ഐപിഎൽ മത്സരത്തിനിടെ ഷാരൂഖ് ഖാനെ ഹീറ്റ് സ്ട്രോക്ക് ബാധിച്ച് അഹമ്മദാബാദിലെ കെഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. നിർജലീകരണം മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തും മുൻ സഹനടിയുമായ ജൂഹി ചൗളയും ഭർത്താവും താരത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
പത്താൻ, ജവാൻ, രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കി എന്നീ തുടർച്ചയായ മൂന്ന് ഹിറ്റ് സിനിമകൾ സമ്മാനിച്ചായിരുന്നു 2018ലെ സീറോ എന്ന ചിത്രത്തിലെ കനത്ത പരാജയത്തിന് ശേഷം കിംഗ് ഖാൻ ബോളിവുഡിൽ വലിയ തിരിച്ചുവരവ് നടത്തിയത്
- ജയരാജ് വാരിയരും സംഘവുമെത്തി; കേരളപ്പിറവി ആഘോഷത്തിനായി മുംബൈ നഗരമൊരുങ്ങി
- കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന
- ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണം; റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി
- കേരള സമാജം സാൻപാഡ പത്തൊമ്പതാമത് വാർഷികാഘോഷം നടന്നു
- പടയണിയും പാട്ടുമായി ലെജന്റ്സ് ലൈവ് നാളെ