More
    HomeEntertainmentചെന്നൈ മലയാളികളെ വിസ്മയിപ്പിച്ച് മുംബൈ മലയാളി; മികച്ച പ്രതികരണവുമായി കനൽ ശിഖരം അരങ്ങേറി

    ചെന്നൈ മലയാളികളെ വിസ്മയിപ്പിച്ച് മുംബൈ മലയാളി; മികച്ച പ്രതികരണവുമായി കനൽ ശിഖരം അരങ്ങേറി

    Published on

    spot_img

    ശക്തമായ ഒരു പ്രമേയത്തെ ഒട്ടും വിരസതയില്ലാതെ അരങ്ങിൽ പകർന്നാടിയാണ് മുംബൈ മലയാളിയായ മോഹൻ നായർ ചെന്നൈയിൽ കൈയ്യടി നേടിയത്. മോഹൻ രചിച്ച കനൽ ശിഖരത്തിന്റെ ആദ്യ അവതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

    ജൂലായ് 27ന് വൈകിട്ട് 5.30ന് ചെന്നൈയിലെ മദ്രാസ് കേരളസമാജം ഓഡിറ്റോറിയത്തിലാണ് നാടകത്തിൻ്റെ ആദ്യ പ്രദർശനം നടന്നത്. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ കെ.മധു മുഖ്യാതിഥിയായിരുന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അടങ്ങുന്ന സദസ്സിന് വിസ്മയക്കാഴ്ചയൊരുക്കിയായിരുന്നു നാടകാവതരണം. സംവിധാന മേന്മയെയും, രംഗാവിഷ്കാര മികവിനെയും അഭിനയത്തികവിനെയും കെ മധു പ്രകീർത്തിച്ചു.

    രചന നിർവഹിച്ച മോഹൻ നായരെയും സംവിധായകൻ കൃഷ്ണൻ വടശ്ശേരിയെയും ചേർത്ത് പിടിച്ചും അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും പ്രത്യേകം പരാമർശിച്ചും അഭിനന്ദിച്ചുമാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ തന്റെ നാടകാനുഭവം പങ്ക് വച്ചത്. കൈയ്യിൽ കരുതിയിരുന്ന തൂവാല ഉപകാരപ്പെട്ടുവെന്നും പല രംഗങ്ങളും കണ്ണുകളെ ഈറനണിയിച്ചുവെന്നും മലയാള സിനിമയിലെ ഹിറ്റ് മേക്കർ പറഞ്ഞു

    അമ്മ നൽകിയ പണം കൊണ്ടാണ് താൻ ചെന്നൈയിൽ ജീവിതം തുടങ്ങുന്നതെന്നും അമ്മമാരുടെ നൊമ്പരങ്ങളുടെ കഥ പറയുന്ന നാടകം വല്ലാതെ മനസിനെ സ്പർശിച്ചുവെന്നും പ്രമുഖ ഹോട്ടൽ വ്യവസായിയായ എ ജി തോമസ് പറഞ്ഞു.

    ചെന്നൈയിലെ കെട്ടിട നിർമ്മാണ രംഗത്തെ പ്രമുഖരായ അനീഷ്, സന്തോഷ് തുടങ്ങിയവരും സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന നാടകം അരങ്ങിലെത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് പറഞ്ഞു.

    സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും കെ മധുവിന്റെയും ചിത്രങ്ങൾ ഒരുമിച്ച് സ്റ്റേജിൽ ആസ്വദിക്കാൻ കഴിഞ്ഞ പ്രതീതിയാണ് കനൽ ശിഖരം പകർന്നാടിയതെന്ന് ജേർണലിസ്റ്റ് പ്രേംലാൽ പറഞ്ഞു. സത്യന്റെ ചിത്രങ്ങളിൽ കണ്ടു പരിചയിച്ച ഗ്രാമീണ നിഷ്‌കളങ്കതയും അമ്മ മനസുകളുടെ നൊമ്പരങ്ങളും, പ്രിയൻ ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ദൃശ്യാവിഷ്ക്കാര മേന്മയും ക്രൈം ത്രില്ലറുകളിലൂടെ മലയാളി പ്രേക്ഷകരെ രസിപ്പിച്ച കെ മധുവിന്റെ ചിത്രങ്ങളിലെ കുറ്റാന്വേഷണ സ്വഭാവവും ഒരുമിച്ച് സമന്വയിപ്പിച്ച അപൂർവ്വ നാടകാനുഭവമായിരുന്നുവെന്ന് കനൽ ശിഖരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ശ്രീകുമാർ മാവേലിക്കരയും പാർവ്വതിയും സാംസ്കാരിക ചടങ്ങ് നിയന്ത്രിച്ചു

    മുംബൈയിലെ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ മോഹൻ നായരുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി അനാഥാലയങ്ങളും വൃദ്ധ സാധനങ്ങളും കേന്ദ്രീകരിച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനയാണ് മഹാറാണി.

    ഉറ്റവരും ഉടയവരും ഇല്ലാത്ത നൂറുകണക്കിന് വയോധികരുടെ ജീവിതത്തിൽ പ്രകാശം പടർത്തി നിസ്വാർഥ സേവനം നടത്തുന്ന മോഹൻ നായരാണ് ഈ നാടകത്തിന്റെ ആശയം രൂപപ്പെടുത്തിയത്. സന്നദ്ധ പ്രവർത്തകർക്കിടയിൽ കണ്ടു മുട്ടിയ അനാഥരാക്കപ്പെട്ട മനുഷ്യരിൽ നിന്ന് കേട്ടറിഞ്ഞ പച്ചയായ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമാണ് കനൽ ജീവിതമെന്ന നാടകം.

    നാലു പതിറ്റാണ്ടായി നാടക രംഗത്ത് പ്രവർത്തിക്കുന്ന കൃഷ്ണൻ വടശ്ശേരിയാണ് സംവിധാനം നിർവഹിച്ചത്. ജീവിത യാഥാർഥ്യങ്ങളെ പ്രേക്ഷകരുടെ കണ്ണ് തുറപ്പിക്കുന്ന രീതിയിൽ ദൃശ്യ ഭംഗിയിലും ചടുലമായ രംഗാവിഷ്കാര മികവോടെയും ഇരുപതിലധികം കഥാപത്രങ്ങളിലൂടെയാണ് പ്രേക്ഷക ഹൃദയത്തിൽ ഒരു നൊമ്പരം ബാക്കി വച്ച് നാടകത്തിന് തിരശീല വീഴുന്നത്.

    സംവിധായകന്റെ നേതൃത്വത്തിൽ മൂന്ന് മാസക്കാലത്തെ പരിശീലനത്തിനൊടുവിലാണ് നാടകം അരങ്ങിലെത്തിയത്. ഭാവി തലമുറയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ അണിയിച്ചൊരുക്കിയ നാടകത്തിലെ അഭിനേതാക്കളെല്ലാം ചെന്നൈയിലെ സാമൂഹിക പ്രവർത്തകരും വീട്ടമ്മമാരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു കൂട്ടം കലാസ്നേഹികളായ മലയാളികൾ ആണെന്നതാണ് മറ്റൊരു പ്രത്യേകത.

    ചെന്നൈയിലെ പ്രഥമ അവതരണത്തിന് ശേഷം രാജ്യത്തിൻറെ പല ഭാഗങ്ങളിലായി ഈ നാടകം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. കൂടാതെ വിവിധ സ്കൂളുകളിൽ നാടകാവതരണം നടത്താനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

    കഴിഞ്ഞ 15 വർഷമായി ചെന്നൈയിലെ നാടകങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന പ്രശോഭ് പ്രണവമാണ് കനൽ ശിഖരത്തിന്റെ രംഗസംവിധാനം ഒരുക്കിയത്. പ്രിതു യു എൻ, മാധവൻ തെക്കേപ്പറ്റി, അമൃത മാധവൻ, ജോഫിൻ മണിമല, തുടങ്ങി നിരവധിപ്പേർ പിന്നണിയിൽ അണിചേർന്നു. ഗോപകുമാർ, രജിത മാധവൻ, സനൽകുമാർ ആലപ്പി, ഹരിഹരൻ, നിരഞ്ജൻ,യദുകൃഷ്ണൻ, ആരതി ഉഷ, ശൈല ദാസ്, ബേബി സാറാ ഇട്ടി, സ്വപ്ന നായർ, ആനി ജോയൻ, ചിറ്റിലഞ്ചേരി നാരായണൻ, സന്ധ്യ വിഷ്ണു, നീലകണ്ഠൻ, ഉണ്ണികൃഷ്ണൻ, ശ്യാം സുന്ദർ തുടങ്ങിയവരാണ് അഭിനേതാക്കൾ. For more photos of the event >>>

    Latest articles

    ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ

    വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിപുമായ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് മലയാളി കൂട്ടായ്മ ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ടു സുഹൃദ് സംഗമം...

    ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്

    മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പത്മശ്രീ സുരേഷ് വാഡ്‌കർ...

    മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ്‌ പാട്ടീലും വിശിഷ്ടാതിഥികൾ

    മുളുണ്ട് കേരള സമാജത്തിന്റ 64-മത് വാർഷികം സെപ്റ്റംബർ 27ന് വൈകുന്നേരം മുളുണ്ട് കാളിദാസ് നാട്യമന്ദിറിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മുംബൈ...

    നവി മുംബൈയിലെ കലാകാരന്മാർ ചേർന്നൊരുക്കിയ മ്യൂസിക് ആൽബം പുറത്തിറങ്ങി

    നവി മുംബൈയിൽ നിന്ന് YesWe Creationsന്റെ ബാനറിൽ ഓണത്തിനിറങ്ങിയ മലയാളം മ്യൂസിക്കൽ ആൽബമാണ് “അരികിൽ” നവിമുംബൈ ഉൾവയിൽ താമസിക്കുന്ന ഷീബ...
    spot_img

    More like this

    ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ

    വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിപുമായ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് മലയാളി കൂട്ടായ്മ ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ടു സുഹൃദ് സംഗമം...

    ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്

    മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പത്മശ്രീ സുരേഷ് വാഡ്‌കർ...

    മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ്‌ പാട്ടീലും വിശിഷ്ടാതിഥികൾ

    മുളുണ്ട് കേരള സമാജത്തിന്റ 64-മത് വാർഷികം സെപ്റ്റംബർ 27ന് വൈകുന്നേരം മുളുണ്ട് കാളിദാസ് നാട്യമന്ദിറിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മുംബൈ...