മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലായി. കുർള ഘാട്കോപ്പർ തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ മധ്യ റെയിൽവേയിൽ ലോക്കൽ ട്രെയിനുകൾ അനിശ്ചിതമായി വൈകിയതോടെ യാത്രക്കാർ ദുരിതത്തിലായി. റെയിൽവെ സ്റ്റേഷനുകളിലടക്കം നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ടായി.
മുബൈയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. .
പ്രതികൂല കാലാവസ്ഥ കാരണം ഇൻഡിഗോ അടക്കം നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സർവീസുകളും തടസ്സപ്പെട്ടതോടെ യാത്രക്കാർ വലഞ്ഞു.
- നവി മുംബൈ ശിവസേന കേരള വിഭാഗം ഓണാഘോഷം ഒക്ടോബർ 26-ന്
- കേരളീയ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു
- മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ വാര്‍ഷിക പൊതുയോഗവും പതിനാലാം മലയാളോത്സവം ഉദ്ഘാടനവും
- മെഗാ ഓണാഘോഷത്തിനായി ശ്രീ നാരായണ മന്ദിര സമിതി ഒരുങ്ങുന്നു. മഹാരാഷ്ട്ര ഗവർണർ പങ്കെടുക്കും.
- പ്രവേശനോത്സവത്തിലെ മാവേലി