2018ൽ തുടക്കം കുറിച്ച സംഗീത നിശ എന്ന കൂട്ടായ്മയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയുമടക്കം ഏകദേശം 270തോളം സംഗീതാസ്വാദകരായ അംഗങ്ങളുണ്ട്.
എല്ലാ ദിവസവും പാടുവാനും കവിതാസ്വദകർക്ക് കവിത ചൊല്ലുവാനും അവസരങ്ങൾ ലഭിക്കുന്നതിനു പുറമെ, പല പ്രശസ്തരെയും പങ്കെടുപ്പിച്ചു കൊണ്ടു വർഷത്തിൽ ഒരു പ്രാവശ്യം കല്യാണിൽ ഒത്തുചേരുകയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
മുരുകൻ കാട്ടാക്കടയുടെ കവിയരങ്ങ്, ജയരാജ് വാര്യരുടെ കാരിക്കേച്ചർ, സന്തോഷ് കീഴാറ്റുരിൻ്റെ പെൺ നടൻ എന്ന നാടകം, വി.കെ സുരേഷ് ബാബുവിൻ്റെ പ്രഭാഷണം എന്നിവ ഈ സംഗമ വേദിയിൽ അരങ്ങേറിയിട്ടുണ്ട്.
അതോടൊപ്പം, മുംബൈയിലേയും പരിസര പ്രദേശങ്ങളിലേയും പല ക്ഷേത്രങ്ങളിലും നിരവധി ഭക്തി ഗാനമേള നടത്തുകയും ചെയ്തു വരുന്ന സംഗീത നിശ ഏഴാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇതാദ്യമായി, ഈ വർഷം സംഗീത നിശയുടെ കുടുംബ സംഗമം കണ്ണൂരിൽ നടത്തുകയാണ്. മെയ് 25 ന് കണ്ണൂർ കൃഷ്ണ ബീച്ച് റിസോർട്ടിൽ അംഗങ്ങളുടെ കലാപരിപാടികൾ സംഗീത സംവിധായക സഹോദരങ്ങളായ സതീഷ് വിനോദ് ഉത്ഘാടനം ചെയ്യുന്നു. ഈ സംഗമത്തിൽ സംഗീതരത്നം ഡോ. സി രാമചന്ദ്രൻ സംഗീത പഠന ക്ലാസ്സ് (Music Demonstration) നടത്തുമെന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.