വേൾഡ് മലയാളി കൗൺസിലും മാതാഅമൃതാനന്ദമയീ മഠവും സംയുക്തമായീ സംഘടിപ്പിച്ചുവരുന്ന വിഷുതൈനീട്ടം പരിപാടിയുടെ രണ്ടാം വർഷ പ്രവർത്തനങ്ങളുടെ ഉത്ഘാടനം മാതാ അമൃതാനന്ദമയീ ദേവി അമൃതപുരിയിൽ നടന്ന ചടങ്ങിൽ WMC ഗ്ലോബൽ ചെയർമാൻ ജോണി കുരുവിളയുടെയും മറ്റു WMC നേതാക്കളുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു
വിഷു ആഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള മാതാ അമൃതാനന്ദമയി ഭക്തരും, WMC യുടെ വിവിധ റീജിയനുകളിലെ എല്ലാ അംഗങ്ങളും പരമാവധി വൃക്ഷതൈകൾ കൈമാറ്റം ചെയ്യുകയും അത് നട്ടുവളർത്തുകയും ചെയ്യുക വഴി ലോക പരിസ്ഥിതി സംരക്ഷണത്തിലൂടെ സമൂഹത്തിനു മാതൃകയാവുകയാണ്.
WMC മിഡിൽ ഈസ്റ്റ് റീജിയൻ വിഷുതൈനീട്ടം 2024 ന്റെ പ്രവർത്തനോത്ഘാടനം ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബലിനെ പ്രതിനിധീകരിച്ചു ചാൾസ് പോൾ- ഗ്ലോബൽ വൈസ് പ്രസിഡന്റ് , CA ബിജു- ഗ്ലോബൽ സെക്രട്ടറി , മിഡിൽ ഈസ്റ്റ് മേഖലയെ പ്രതിനിധീകരിച്ച് സന്തോഷ് കേട്ടേത്- ചെയർമാൻ , വിനേഷ് മോഹൻ പ്രസിഡന്റ്, തോമസ് ജോസഫ് -വൈസ് പ്രസിഡന്റ് , ജൂഡിൻ ഫെർണാണ്ടസ്- ട്രെഷറർ എന്നിവർ പങ്കെടുത്തു.
മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രൊവിൻസുകളും അംഗങ്ങളും പങ്കെടുക്കുന്ന പരിപാടി വലിയ വിജയമാക്കി തീർക്കാനുള്ള ശ്രമത്തിലാണ് സംഘടന. ഇതിനായി .എല്ലാ അംഗങ്ങളെയും പങ്കെടുപ്പിക്കുകയും, ഏറ്റവും കൂടുതൽ വൃക്ഷതൈകൾ കൈമാറി നട്ടുപിടിപ്പിക്കുകയും ചെയ്യുന്ന പ്രൊവിൻസുകളെ പ്രത്യേകം സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.